കൊച്ചി : ഗതാഗത കമ്മിഷണര്‍ സ്ഥാനത്തുനിന്ന് സി നാഗരാജുവിനെ മാറ്റി. ഗതാഗത മന്ത്രിയുമായുള്ള അഭിപ്രായ വ്യത്യാസത്തിനൊടുവിലാണ് നടപടി. ഇന്‍റലിജൻസിലേ...
കൊച്ചി : ഗതാഗത കമ്മിഷണര്‍ സ്ഥാനത്തുനിന്ന് സി നാഗരാജുവിനെ മാറ്റി. ഗതാഗത മന്ത്രിയുമായുള്ള അഭിപ്രായ വ്യത്യാസത്തിനൊടുവിലാണ് നടപടി. ഇന്‍റലിജൻസിലേക്കാണ് നാഗരാജുവിനെ മാറ്റിയത്. പല വിഷയങ്ങളിലും ഗതാഗതമന്ത്രിയുടെ ഓഫീസും കമ്മീഷണറും തമ്മിൽ അഭിപ്രായ ഭിന്നതകളുണ്ടായിരുന്നു.
എഐ ക്യാമറകൾ സ്ഥാപിച്ച കെൽട്രോണിന് കുടിശിക വരുത്തിയത് മുതൽ ഉദ്യോഗസ്ഥർക്കെതിരായ അച്ചടക്ക നടപടികള്‍ വരെ ഇതിൽപ്പെടുന്നു. ഒടുവിലാണ് ഇത്തരമൊരു നടപടി വന്നിരിക്കുന്നത്. സീനിയർ ഐജിയായ സ്പർജൻകുമാറാണ് പുതിയ ഗതാഗത കമ്മീഷണർ. ആര്‍.നിശാന്തിനിയെ സൗത്ത് സോണ്‍ ഐജിയായി നിയമിച്ചു. എറണാകുളം മുതൽ തിരുവനന്തപുരം വരെയുളള ജില്ലകളുടെ മേൽനോട്ടമാണ് ഐജിക്കുള്ളത്.
Key Words : C. Nagaraju, Transport Commissioner, South Zone IG Sparjan Kumar, Transport Commissioner.

COMMENTS