തിരുവനന്തപുരം : സംസ്ഥാനത്തെ വിവിധ ജില്ലകളിലായി ഒഴിവ് വന്ന 38 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്ക് സെപ്റ്റംബർ 28-ന് ഉപതിരഞ്ഞെടുപ്പ് നടത്തുമെന്ന് സം...
തിരുവനന്തപുരം : സംസ്ഥാനത്തെ വിവിധ ജില്ലകളിലായി ഒഴിവ് വന്ന 38 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്ക് സെപ്റ്റംബർ 28-ന് ഉപതിരഞ്ഞെടുപ്പ് നടത്തുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ പ്രഖ്യാപിച്ചു. ജില്ലാ പഞ്ചായത്തിലെ കല്ലറ വാർഡ് ഉൾപ്പെടെയുള്ള പ്രദേശങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.
സെപ്റ്റംബർ 3-ന് വിജ്ഞാപനം പുറപ്പെടുവിക്കുന്നതോടൊപ്പം നാമനിർദേശ പത്രിക സമർപ്പണവും ആരംഭിക്കും. സെപ്റ്റംബർ 11-ന് പത്രികകളുടെ സൂക്ഷ്മപരിശോധനയും, 14-ന് പത്രിക പിൻവലിക്കാനുള്ള അവസാന തീയതിയും നിശ്ചയിച്ചിട്ടുണ്ട്.
സെപ്റ്റംബർ 28-ന് രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ് നടക്കുക. തുടർന്ന് സെപ്റ്റംബർ 29-ന് രാവിലെ 10 മണിക്ക് വോട്ടെണ്ണൽ ആരംഭിക്കും. തിരഞ്ഞെടുപ്പിന്റെ ഭാഗമായി സെപ്റ്റംബർ 1 മുതൽ തന്നെ മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്നിട്ടുണ്ട്.
Key Words : By-Election

COMMENTS