ഡൽഹി: ബ്രിക്‌സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് ശനിയാഴ്ച ഇന്ത്യയിലെത്തുമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം വ്യ...
ഡൽഹി: ബ്രിക്‌സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് ശനിയാഴ്ച ഇന്ത്യയിലെത്തുമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം വ്യാഴാഴ്ച അറിയിച്ചു. കഴിഞ്ഞ ഏഴ് വർഷത്തിനിടെ ഷി ജിൻപിങ് നടത്തുന്ന ആദ്യ ഇന്ത്യൻ സന്ദർശനമാണിത്. സന്ദർശന വേളയിൽ അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചർച്ച നടത്തുമെന്നാണ് പ്രതീക്ഷ.
ഉച്ചകോടിക്കായി റഷ്യൻ, ചൈനീസ് പ്രസിഡന്റുമാർ ഈ ആഴ്ച അവസാനം ഡൽഹിയിലെത്തുന്ന പശ്ചാത്തലത്തിൽ ചാണക്യപുരിയിലെ ഹോട്ടലുകളിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ സെപ്റ്റംബർ 11 ന് ഇന്ത്യയിലെത്തുമെന്നാണ് വിവരം. ഇരു നേതാക്കളും പാലം വ്യോമസേനാ താവളത്തിൽ വിമാനമിറങ്ങിയ ശേഷമായിരിക്കും ചാണക്യപുരി മേഖലയിലെ ഹോട്ടലുകളിലേക്ക് തിരിക്കുക.
Key Words : BRICS Summit, Xi Jinping

COMMENTS