ന്യൂഡൽഹി: പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളില്‍ ആശങ്കയും നയതന്ത്ര ചര്‍ച്ചകളിലൂടെയുള്ള സമാധാന പരിഹാരത്തിന് പ്രതിബദ്ധതയും പ്രകടിപ്പിച്ചുകൊണ്ട് ബ്രിക്...
ന്യൂഡൽഹി: പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളില്‍ ആശങ്കയും നയതന്ത്ര ചര്‍ച്ചകളിലൂടെയുള്ള സമാധാന പരിഹാരത്തിന് പ്രതിബദ്ധതയും പ്രകടിപ്പിച്ചുകൊണ്ട് ബ്രിക്‌സ് ഉച്ചകോടിയുടെ സംയുക്ത പ്രസ്താവന. പഹല്‍ഗാം ഭീകരാക്രമണത്തെ അപലപിച്ച ഉച്ചകോടിയില്‍ ഇന്ത്യയുടെ യു എന്‍ സുരക്ഷാ സമിതി സ്ഥിരാംഗത്വത്തിന് ചൈനയും റഷ്യയും പിന്തുണയേകി.
പശ്ചിമേഷ്യയില്‍ ഭിന്നതകളുള്ള ഇറാന്‍, യു എ ഇ, സൗദി അറേബ്യ എന്നിവരെ ഉള്‍പ്പെടുത്തിയും ആരെയും പേരെടുത്ത് വിമര്‍ശിക്കാതെയും സംയുക്ത പ്രസ്താവന പാസാക്കാനായത് ഇന്ത്യയുടെ വലിയ നയതന്ത്ര വിജയമായി.
ലോകക്രമത്തില്‍ അധികാരം പാശ്ചാത്യ രാജ്യങ്ങളില്‍ മാത്രം ഒതുങ്ങരുതെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. കൂടാതെ, അമേരിക്കയുടെ ഏകപക്ഷീയമായ താരിഫ് ചുമത്തലില്‍ ഗൗരവമായ ആശങ്ക രേഖപ്പെടുത്തിയ ഉച്ചകോടി, വര്‍ധിച്ചുവരുന്ന ആണവായുധ ഭീഷണികള്‍ക്കിടയിലും സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കപ്പെടണമെന്നും വാണിജ്യ-ഊര്‍ജ്ജ വിതരണ ശൃംഖലകളുടെ സുഗമമായ ഒഴുക്ക് നിലനിര്‍ത്താന്‍ അംഗരാജ്യങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും ആഹ്വാനം ചെയ്തു.
Key Words : BRICS Summit, West Asian conflict

COMMENTS