വാഷിങ്ടൻ: സിന്ധു നദീജല കരാർ പ്രകാരം പാക്കിസ്ഥാന് ലഭിക്കേണ്ട ജലം തടയാനോ വഴിതിരിച്ചുവിടാനോ ഉള്ള ഇന്ത്യയുടെ ഏത് ശ്രമവും യുദ്ധപ്രഖ്യാപനമായി കണക...
വാഷിങ്ടൻ: സിന്ധു നദീജല കരാർ പ്രകാരം പാക്കിസ്ഥാന് ലഭിക്കേണ്ട ജലം തടയാനോ വഴിതിരിച്ചുവിടാനോ ഉള്ള ഇന്ത്യയുടെ ഏത് ശ്രമവും യുദ്ധപ്രഖ്യാപനമായി കണക്കാക്കുമെന്ന് പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്. ഐക്യരാഷ്ട്ര സംഘടനയുടെ പൊതുസഭയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
‘ഭീകരരാജ്യമാണോ എന്നോട് ഈ ചോദ്യം ചോദിക്കുന്നത്?’; പാക്ക് മാധ്യമപ്രവർത്തകന് ജയശങ്കറിന്റെ ചുട്ടമറുപടി–വിഡിയോ
ആണവായുധങ്ങളുള്ള ഇരു അയൽരാജ്യങ്ങളും വലിയൊരു യുദ്ധത്തിന്റെ വക്കിലെത്തിനിൽക്കെ നിർണായക നിമിഷത്തിലായിരുന്നു ട്രംപിന്റെ ഇടപെടലെന്ന് ഷെഹ്ബാസ് ഷെരീഫ് പറഞ്ഞു. ‘‘ആണവായുധ ശേഷിയുള്ള രണ്ട് അയൽരാജ്യങ്ങൾ സമ്പൂർണ യുദ്ധത്തിന്റെ വക്കിൽ നിൽക്കുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ സമയബന്ധിതമായ ഇടപെടൽ. ചിന്തയിലും പ്രവൃത്തിയിലും വ്യക്തതയോടെ പ്രസിഡന്റ് ട്രംപ് ആ നിർണായക നിമിഷത്തിൽ ഇടപെട്ടില്ലായിരുന്നെങ്കിൽ എത്രത്തോളം വലിയ നാശനഷ്ടങ്ങൾ ഉണ്ടാകുമായിരുന്നുവെന്ന് ആർക്കറിയാം ? അതിനാൽ ദക്ഷിണേഷ്യ ഇനി ഒരിക്കലും അത്തരമൊരു അപകടകരമായ സാഹചര്യത്തിലേക്ക് എത്തുന്നില്ലെന്ന് നമ്മൾ ഉറപ്പാക്കണം’’ – ഷെഹ്ബാസ് ഷെരീഫ് പറഞ്ഞു.
Key Words : Indus Water Treaty, Pakistan, UN General Assembly

COMMENTS