.

കൊല്ലത്ത് അമിത് ഷായ്ക്കു നേരെ കരിങ്കൊടി; ഗുരുതര സുരക്ഷാ വീഴ്ച ചൂണ്ടിക്കാട്ടി ബിജെപി കേന്ദ്ര ആഭ്യന്തര സെക്രട്ടറിക്കും ഡിജിപിക്കും പരാതി നല്‍കി

Black Flag Protest Against Amit Shah in Kollam; BJP Complains to Union Home Secretary and DGP Alleging Serious Security Lapse


സ്വന്തം ലേഖകന്‍

കൊല്ലം: കൊല്ലത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായ്ക്കുനേരെ കരിങ്കൊടി കാട്ടിയ സംഭവത്തില്‍ ഗുരുതരമായ സുരക്ഷാ വീഴ്ചയുണ്ടായെന്നു കാട്ടി ബിജെപി കേന്ദ്ര ആഭ്യന്തര സെക്രട്ടറിക്കും സംസ്ഥാന പൊലീസ് മേധാവിക്കും പരാതി നല്‍കി. ബിജെപി നിയമസഭാ കക്ഷി നേതാവും എംഎല്‍എയുമായ ബി.ബി. ഗോപകുമാറാണ് പരാതി നല്‍കിയത്. സംഭവത്തില്‍ അടിയന്തരമായി അന്വേഷണം നടത്തണമെന്നും വീഴ്ച വരുത്തിയവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മാതാ അമൃതാനന്ദമയിയുടെ ജന്മദിനാഘോഷത്തിലും കുണ്ടറയിലെ കേന്ദ്ര സഹകരണ മന്ത്രാലയത്തിന്റെ പരിപാടിയിലും പങ്കെടുക്കാനാണ് അമിത് ഷാ എത്തിയത്. കൊല്ലം ആശ്രാമം മൈതാനത്തു ഹെലികോപ്റ്ററില്‍ ഇറങ്ങിയ ശേഷം കുണ്ടറയിലേക്കു പോകാന്‍ കാറില്‍ പുറത്തേക്ക് ഇറങ്ങുമ്പോഴായിരുന്നു യൂത്ത് കോണ്‍ഗ്രസ് നേതാക്കളുടെ നേതൃത്വത്തിലെ പ്രതിഷേധം.

ആഭ്യന്തരമന്ത്രിയുടെ വാഹനത്തിനു തൊട്ടുമുന്നില്‍ പോയ പൈലറ്റ് വാഹനത്തിന് അടുത്തേക്കുവരെ പ്രതിഷേധക്കാര്‍ കരിങ്കൊടിയുമായി എത്തി. സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് ബിനു ചുള്ളിയില്‍, മുന്‍ സംസ്ഥാന സെക്രട്ടറി സിജു ഖാന്‍, ജില്ലാ സെക്രട്ടറി ശരത് പട്ടത്താനം, കോര്‍പറേഷന്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കുരുവിള ജോസഫ് എന്നിവരാണു കരിങ്കൊടികളുമായി എത്തിയത്. പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.

ആഭ്യന്തരമന്ത്രിക്കു നേരെ കരിങ്കൊടി കാട്ടിയതില്‍ പ്രതിഷേധിച്ചു പ്രകടനം നടത്തിയ ബിജെപി പ്രവര്‍ത്തകര്‍ ചിന്നക്കടയിലെ ഐഎന്‍ടിയുസിയുടെ കൊടിമരം നശിപ്പിച്ചു. ഡിസിസി ഒാഫിസിനു മുന്നിലേക്കുമെത്തിയ പ്രതിഷേധക്കാര്‍ ഐഎന്‍ടിയുസിയുടെയും കോണ്‍ഗ്രസിന്റെയും കൊടികളും നശിപ്പിച്ചു. ഇതില്‍ പ്രതിഷേധിച്ചു പ്രകടനം നടത്തിയ യൂത്ത് കോണ്‍ഗ്രസ് ഇരവിപുരം അസംബ്ലി കമ്മിറ്റി പ്രവര്‍ത്തകര്‍ ബിജെപിയുടെയും ബിഎംഎസിന്റെയും കൊടിമരങ്ങളും നശിപ്പിച്ചിരുന്നു.

ആശ്രമം മൈതാനത്ത് ഹെലികോപ്റ്ററിലിറങ്ങിയ ശേഷം നാഷണല്‍ കോ ഓപ്പറേറ്റീവ് കണ്‍സ്യൂമേഴ്‌സ് ഫെഡറേഷന്‍ ഒഫ് ഇന്ത്യയുടെ (എന്‍.സി.സി.എഫ്) പരിപാടിക്കായി കുണ്ടറയിലേക്ക് വാഹനത്തില്‍ സഞ്ചരിക്കുമ്പോഴായിരുന്നു സംഭവം. കരിങ്കൊടിയുമായി പ്രതിഷേധക്കാര്‍ വാഹനവ്യൂഹത്തിന് നേരെ അടുക്കുന്നത് പ്രാദേശിക ദൃശ്യങ്ങളിലും റിപ്പോര്‍ട്ടുകളിലും വ്യക്തമാണ്.

ഇറിഗേഷന്‍ ഓഫീസിന് സമീപത്തുനിന്നാണ് പ്രതിഷേധക്കാര്‍ പെട്ടെന്ന് റോഡിലേക്ക് കടന്നുവന്നത്. പ്രതിഷേധക്കാര്‍ അടുത്തേക്ക് എത്തിയതോടെ അമിത് ഷായുടെ വാഹനം അല്പസമയം നിര്‍ത്തിയിടേണ്ടി വന്നു.

തുടര്‍ന്ന് ഭാരതീയ ജനതാ യുവമോര്‍ച്ച (ബി.ജെ.വൈ.എം) പ്രവര്‍ത്തകരും സ്ഥലത്തെത്തിയതോടെ ഇരുവിഭാഗങ്ങളും തമ്മില്‍ വാക്കേറ്റവും സംഘര്‍ഷാവസ്ഥയുമുണ്ടായി. പിന്നീട് പോലീസ് ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. സംഭവസ്ഥലത്തുനിന്ന് നിരവധി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു.

കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ജില്ലയില്‍ വ്യാപകമായ പോലീസ് സുരക്ഷയും ഗതാഗത നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിരുന്നതിനാല്‍, ഉണ്ടായ സുരക്ഷാവീഴ്ചയെക്കുറിച്ച് ചോദ്യങ്ങളുയരുന്നുണ്ട്.


News in English:

Following an incident where Youth Congress workers showed black flags to Union Home Minister Amit Shah in Kollam, the BJP has submitted complaints to the Union Home Secretary and the State Police Chief alleging a serious security lapse. The complaint was filed by BJP Legislative Party Leader and MLA B. B. Gopakumar. He demanded an immediate investigation into the incident and legal action against those responsible for the lapse.

Amit Shah arrived in Kollam to attend the birthday celebrations of Mata Amritanandamayi and a program organized by the Union Ministry of Cooperation in Kundara. The protest led by Youth Congress leaders took place as he exited in his car toward Kundara after landing in a helicopter at the Asramam Ground in Kollam.

Protesters holding black flags reached right up to the pilot vehicle traveling just ahead of the Home Minister’s car. Youth Congress State Working President Binu Chulliyil, former State Secretary Siju Khan, District Secretary Sarath Pattathanam, and Corporation Standing Committee Chairman Kuruvilla Joseph were among those who arrived with black flags. The police arrested and removed the protesters from the scene.

In retaliation against the black flag protest shown to the Home Minister, BJP workers carried out a rally and destroyed an INTUC flagpole in Chinnakada. Protesters who advanced toward the DCC office also destroyed flags belonging to INTUC and Congress. In response to this, Youth Congress Eravipuram Assembly Committee workers held a demonstration and destroyed flagpoles belonging to the BJP and BMS.

The incident occurred as Amit Shah was traveling by vehicle toward Kundara for the event organized by the National Cooperative Consumers' Federation of India (NCCF) after landing at Asramam Ground. Local footage and reports clearly show protesters approaching the convoy with black flags.

The protesters suddenly rushed onto the road from near the Irrigation Office. As they approached, Amit Shah’s vehicle had to be stopped briefly.

Shortly after, Bharatiya Janata Yuva Morcha (BJYM) workers also arrived at the scene, leading to an exchange of words and a tense standoff between the two groups. Police eventually intervened to calm the situation. Several Youth Congress workers were taken into police custody from the location.


Given that extensive police security and traffic restrictions were enforced across the district for the Union Home Minister's visit, questions are being raised regarding how such a security lapse occurred.

COMMENTS


Name

',5,11,2,a,5,Accident,7,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,787,Cinema,1297,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,33,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,3,guruvayur,1,hartal,1,ind,1,indi,1,India,8002,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,kejrival,1,ker,1,kera,7,keral,2,Kerala,19248,Kochi.,2,Latest News,3,lifestyle,363,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,2646,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,417,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pra,2,prav,1,pravasi,1128,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,1282,Tamil Nadu,2,Tax,1,tc,1,temple,1,Tennis,1,Video,2,Vladimir Putin,1,World,2660,
ltr
item
www.vyganews.com: കൊല്ലത്ത് അമിത് ഷായ്ക്കു നേരെ കരിങ്കൊടി; ഗുരുതര സുരക്ഷാ വീഴ്ച ചൂണ്ടിക്കാട്ടി ബിജെപി കേന്ദ്ര ആഭ്യന്തര സെക്രട്ടറിക്കും ഡിജിപിക്കും പരാതി നല്‍കി
കൊല്ലത്ത് അമിത് ഷായ്ക്കു നേരെ കരിങ്കൊടി; ഗുരുതര സുരക്ഷാ വീഴ്ച ചൂണ്ടിക്കാട്ടി ബിജെപി കേന്ദ്ര ആഭ്യന്തര സെക്രട്ടറിക്കും ഡിജിപിക്കും പരാതി നല്‍കി
Black Flag Protest Against Amit Shah in Kollam; BJP Complains to Union Home Secretary and DGP Alleging Serious Security Lapse
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjgj7aHJST8e3u9TzovzKraI2YD56wzoOxaTun47mO8jI1BLFokWhXRS1dz2gdH9HSzn7y5G3rbc5S_FSY1ZMdQf0L5XmPzzhDx-j9RP9R7F4VmEjGr-MP2UR0fhni5Z0rt_uLKM7dYJ8jC0UoL8Z1qMuoLnTvZ8I_hO0i28k2rC3dVD5Ih5p2cunTUZxk/s320/Amitsha%20black%20flag.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjgj7aHJST8e3u9TzovzKraI2YD56wzoOxaTun47mO8jI1BLFokWhXRS1dz2gdH9HSzn7y5G3rbc5S_FSY1ZMdQf0L5XmPzzhDx-j9RP9R7F4VmEjGr-MP2UR0fhni5Z0rt_uLKM7dYJ8jC0UoL8Z1qMuoLnTvZ8I_hO0i28k2rC3dVD5Ih5p2cunTUZxk/s72-c/Amitsha%20black%20flag.jpg
www.vyganews.com
https://www.vyganews.com/2026/09/black-flag-protest-against-amit-shah-in.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2026/09/black-flag-protest-against-amit-shah-in.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy