ന്യൂഡൽഹി: ആഗോളവിപണിയില്‍ അസംസ്കൃത എണ്ണവില ഉയർന്ന പശ്ചാത്തലത്തില്‍ രാജ്യത്ത് വിമാന ഇന്ധന വില വീണ്ടും വർധിപ്പിച്ചു. പൊതുമേഖലാ എണ്ണക്കമ്പനികള്‍...
ന്യൂഡൽഹി: ആഗോളവിപണിയില്‍ അസംസ്കൃത എണ്ണവില ഉയർന്ന പശ്ചാത്തലത്തില്‍ രാജ്യത്ത് വിമാന ഇന്ധന വില വീണ്ടും വർധിപ്പിച്ചു. പൊതുമേഖലാ എണ്ണക്കമ്പനികള്‍ ലിറ്ററിന് 5.46 ശതമാനം വില വർധിപ്പിച്ചു. ഇതോടെഎവിയേഷന്‍ ടര്‍ബൈന്‍ ഫ്യൂവലിന്റെ വില ലിറ്ററിന് 6.28 രൂപ വർധിച്ച് 121.28 രൂപയായി.
തുടർച്ചയായ രണ്ടാം മാസമാണ് വിമാന ഇന്ധനവില വർധിപ്പിക്കുന്നത്. നിലവിലെ സാഹചര്യം തുടരുകയാണെങ്കില്‍ വിമാനക്കമ്പനികള്‍ ടിക്കറ്റ് നിരക്ക് വർധിപ്പിക്കാൻ സാധ്യതയുണ്ട്. യാത്രക്കാരുടെ എണ്ണം, സീറ്റുകളുടെ ലഭ്യത, കമ്പനികള്‍ തമ്മിലുള്ള മത്സരം എന്നിവ പരിഗണിച്ചായിരിക്കും വിമാനക്കമ്പനികള്‍ നിരക്കുകളില്‍ മാറ്റം വരുത്തുന്നത്. കൂടുതല്‍ ആവശ്യക്കാരുള്ള പ്രധാന റൂട്ടുകളില്‍ ടിക്കറ്റ് നിരക്ക് ഉയരാൻ സാധ്യതയേറെയാണ്.
key words : Aviation Fuel Price Hike

COMMENTS