തിരുവനന്തപുരം : 2015-ൽ ഏറെ കോളിളക്കം സൃഷ്ടിച്ച നിയമസഭാ കയ്യാങ്കളി കേസിൽ ഏഴ് വർഷത്തിന് ശേഷം തിരുവനന്തപുരം സി.ജെ.എം. കോടതിയിൽ വിചാരണ നടപടികൾ ന...
തിരുവനന്തപുരം : 2015-ൽ ഏറെ കോളിളക്കം സൃഷ്ടിച്ച നിയമസഭാ കയ്യാങ്കളി കേസിൽ ഏഴ് വർഷത്തിന് ശേഷം തിരുവനന്തപുരം സി.ജെ.എം. കോടതിയിൽ വിചാരണ നടപടികൾ നവംബർ മൂന്നിന് ആരംഭിക്കും. മുൻ മന്ത്രി വി. ശിവൻകുട്ടി, ഇ.പി. ജയരാജൻ, കെ.ടി. ജലീൽ ഉൾപ്പെടെയുള്ള എൽ.ഡി.എഫ് നേതാക്കളാണ് കേസിലെ പ്രതികൾ.
അന്നത്തെ ധനമന്ത്രി കെ.എം. മാണി ബജറ്റ് അവതരിപ്പിക്കുന്നതിനിടെ ബാർ കോഴ ആരോപണവുമായി ബന്ധപ്പെട്ട് പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിക്കുകയും സ്പീക്കറുടെ ഡയസിൽ കയറി കസേര മറിച്ചിടുകയും പൊതുമുതൽ നശിപ്പിക്കുകയും ചെയ്തുവെന്നാണ് കേസ്.
നിയമസഭാ സെക്രട്ടറിയുടെ പരാതിയിൽ രജിസ്റ്റർ ചെയ്ത ഈ കേസിൽ വിചാരണ നടപടികൾ ഔദ്യോഗികമായി ആരംഭിക്കുന്നതോടെ രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന പ്രധാന നിയമപോരാട്ടങ്ങളിലൊന്നിനാണ് തുടക്കമാകുന്നത്.
Key Words : Assembly Attack Case

COMMENTS