പത്തനംതിട്ട : അടൂരിൽ പോക്സോ കേസിൽ പ്രതിയായ ഇളയ സഹോദരനെ അന്വേഷിച്ചെത്തിയ പോലീസ് സംഘം, 23 കാരനായ ദളിത് യുവാവിനെ കാറിൽ കയറ്റിക്കൊണ്ടുപോയി ക്രൂര...
പത്തനംതിട്ട : അടൂരിൽ പോക്സോ കേസിൽ പ്രതിയായ ഇളയ സഹോദരനെ അന്വേഷിച്ചെത്തിയ പോലീസ് സംഘം, 23 കാരനായ ദളിത് യുവാവിനെ കാറിൽ കയറ്റിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുകയും ജനനേന്ദ്രിയം ഉൾപ്പെടെ ഇടിച്ചു തകർക്കുകയും ചെയ്ത സംഭവത്തിൽ ശാസ്താംകോട്ട സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ ആർ ശ്രീകുമാറിനെയും സി പി ഒ വിപിൻ കുമാറിനെയും സസ്പെൻഡ് ചെയ്തു.
പത്തനംതിട്ട എസ് പിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടി. മെയ് 29-ന് നടന്ന ഈ സംഭവത്തിൽ മെഡിക്കൽ രേഖകൾ പുറത്തുവന്നിരുന്നു. തുടർന്നുള്ള അന്വേഷണത്തിൽ പൊലീസിന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടെന്ന് കണ്ടെത്തിയതിനെത്തുടർന്ന്, കൂടുതൽ പൊലീസുകാർക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്നും ഈ കേസിൽ എസ് ഐ ടി അന്വേഷണത്തിനും ആഭ്യന്തര വകുപ്പ് ഉത്തരവിട്ടിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.
Key Words : Police, Suspension

COMMENTS