ഏഷ്യൻ ഗെയിംസ് ആർച്ചറി റേഞ്ചില്‍ ഇന്ത്യയ്ക്ക് ഈ ടൂർണമെന്റിലെ ആദ്യ സ്വർണ്ണ നേട്ടം. വനിതകളുടെ കോമ്പൗണ്ട് ടീം ഇനത്തില്‍ ചൈനയെ 238-234 എന്ന സ്കോറ...
ഏഷ്യൻ ഗെയിംസ് ആർച്ചറി റേഞ്ചില്‍ ഇന്ത്യയ്ക്ക് ഈ ടൂർണമെന്റിലെ ആദ്യ സ്വർണ്ണ നേട്ടം. വനിതകളുടെ കോമ്പൗണ്ട് ടീം ഇനത്തില്‍ ചൈനയെ 238-234 എന്ന സ്കോറിന് തകർത്താണ് ഇന്ത്യൻ വനിതാ സംഘം സ്വർണ്ണ മെഡല്‍ സ്വന്തമാക്കിയത്. നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ തങ്ങളുടെ ഏഷ്യൻ കിരീടം വമ്പൻ പ്രകടനത്തോടെ നിലനിർത്തുകയായിരുന്നു.
ജ്യോതി സുരേഖ വെന്നം, ചികിത, പ്രിതിക എന്നിവരടങ്ങിയ അതിശക്തമായ ട്രിയോയാണ് ഇന്ത്യയ്ക്കായി അമ്പെയ്ത്ത് കോർട്ടില്‍ ചരിത്രം കുറിച്ചത്. കലാശപ്പോരാട്ടത്തില്‍ കൃത്യതയാർന്ന ലക്ഷ്യങ്ങളോടെ മത്സരം പൂർണ്ണമായും കൈപ്പിടിയിലൊതുക്കിയ ഇന്ത്യൻ താരങ്ങള്‍, ബോർഡില്‍ 238 പോയിന്റുകള്‍ കുറിച്ച് ഈ ഇനത്തിലെ ലോക റെക്കോർഡിനൊപ്പം എത്തുകയും ചെയ്തു.
ഏഷ്യൻ ഗെയിംസ് ആർച്ചറിയില്‍ ഇന്ത്യയുടെ ആദ്യ സ്വർണ്ണ മെഡല്‍ നേട്ടമാണിത്. ലോക റെക്കോർഡ് പ്രകടനത്തോടെ ആണ് സ്വർണ്ണ കിരീടത്തില്‍ ഇന്ത്യൻ വനിതാ ടീം മുത്തമിട്ടത്.
Key Words : Asian Games, Gold, India, Archery , Indian women's team, China

COMMENTS