തിരുവനന്തപുരം : അർജന്റീന ടീമിനെയും മെസ്സിയെയും കേരളത്തിൽ എത്തിക്കുമെന്ന പേരിൽ നടന്ന തട്ടിപ്പിൽ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു. എഡിജി...
തിരുവനന്തപുരം : അർജന്റീന ടീമിനെയും മെസ്സിയെയും കേരളത്തിൽ എത്തിക്കുമെന്ന പേരിൽ നടന്ന തട്ടിപ്പിൽ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു. എഡിജിപി പി വിജയനാണ് അന്വേഷണ ചുമതല. രണ്ട് എസ് പിമാരും സംഘത്തിലുണ്ടാകും. ക്രൈംബ്രാഞ്ച്, വിജിലൻസ്, ലോക്കൽ എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരെയും അന്വേഷണ സംഘത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
അതേസമയം, ഈ തട്ടിപ്പിൽ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാമെന്ന് നിയമോപദേശം ലഭിച്ചു. മുൻ കായിക മന്ത്രി അബ്ദുറഹ്മാന്റെ വിദേശയാത്രയും സംഘം അന്വേഷിക്കും. സ്പോൺസറെ തിരഞ്ഞെടുത്തതിലെ ക്രമക്കേടും, സ്റ്റുഡിയോ ചട്ടങ്ങൾ ലംഘിച്ച് കൈമാറിയതും അന്വേഷണ പരിധിയിൽ വരും.
Key Words : Argentina Team, Anti-corruption Law

COMMENTS