തലശ്ശേരി: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് ഒന്നാം വർഷ ബി.ഡി.എസ് വിദ്യാർത്ഥി തിരുവനന്തപുരം സ്വദേശി നിതിൻ രാജിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ ...
പ്രതിയെ ചോദ്യം ചെയ്യലും കേസിലെ പ്രാഥമിക തെളിവെടുപ്പും പൂർത്തിയായ സാഹചര്യത്തിലാണ് പ്രിൻസിപ്പൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് ജഡ്ജ് മനോജ് എം. ജാമ്യം അനുവദിച്ചത്. അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് പരിസരത്ത് പ്രവേശിക്കരുത്, സാക്ഷികളായ വിദ്യാർത്ഥികളെയോ മറ്റോ യാതൊരു കാരണവശാലും സ്വാധീനിക്കാൻ ശ്രമിക്കരുത്, 5 ലക്ഷം രൂപയുടെ ബോണ്ട് സമർപ്പിക്കണം, അന്വേഷണവുമായി പൂർണ്ണമായി സഹകരിക്കണം തുടങ്ങിയ കടുത്ത ഉപാധികളോടെയാണ് ജാമ്യ ഉത്തരവ്.
കഴിഞ്ഞ ഏപ്രിൽ 10-നാണ് നിതിൻ രാജിനെ കോളേജ് കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കോളേജിലെ അധ്യാപകരിൽ നിന്ന് നേരിട്ട നിരന്തരമായ ജാതീയ അധിക്ഷേപവും മാനസിക പീഡനവുമാണ് നിതിന്റെ ആത്മഹത്യയ്ക്ക് കാരണമെന്ന് കുടുംബം പരാതിപ്പെട്ടിരുന്നു. ഇതിനെത്തുടർന്ന് ആത്മഹത്യാ പ്രേരണാക്കുറ്റവും പട്ടികജാതി-പട്ടികവർഗ അതിക്രമ നിരോധന നിയമപ്രകാരമുള്ള (SC/ST Act) വകുപ്പുകളുമാണ് ഡോ. റാമിനെതിരെ ചുമത്തിയിട്ടുള്ളത്.
പ്രതിയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതിയും സുപ്രീം കോടതിയും നേരത്തെ തള്ളിയിരുന്നു. അധ്യാപകരുടെ പെരുമാറ്റം ക്രൂരവും മനുഷ്യത്വരഹിതവുമാണെന്ന് സുപ്രീം കോടതി അന്ന് നിരീക്ഷിച്ചിരുന്നു. തുടർന്ന് ഒളിവിൽ പോയ പ്രതിയെ നാടകീയമായ നീക്കങ്ങൾക്കൊടുവിൽ ജൂലൈ 24-നാണ് കോടതി അനുമതിയോടെ ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. കേസിലെ രണ്ടാം പ്രതിയായ ഡോ. സംഗീതയ്ക്ക് കോടതി നേരത്തെ മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. മലപ്പുറം ക്രൈംബ്രാഞ്ച് എസ്.പി മോഹനചന്ദ്രൻ നായരുടെ നേതൃത്വത്തിലുള്ള സംഘമാണ് നിലവിൽ കേസ് അന്വേഷിക്കുന്നത്.
Key Words : Ancharakandi Dental College, Dr. MK Ram, Bail

COMMENTS