തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശൻ മറ്റൊരു വിവാഹം കഴിച്ചെന്ന വ്യാജ ആരോപണവുമായി ബന്ധപ്പെട്ട ഗൂഢാലോചനയിൽ കേസെടുക്കാൻ തിരുവനന്തപുരം സിറ്റ...
ഡി.ജി.പി. കൈമാറിയ പരാതി തുടരന്വേഷണത്തിനായി കമ്മിഷണർ സിറ്റി ക്രൈംബ്രാഞ്ചിന് വിട്ടു.റിപ്പോർട്ടർ ടിവി മാനേജിങ് ഡയറക്ടർ ആന്റോ അഗസ്റ്റിൻ, വ്യാജരേഖയുമായി അദ്ദേഹത്തെ സമീപിച്ച രണ്ട് യുവാക്കൾ എന്നിവർക്കെതിരെ കേസെടുക്കാനാണ് നിർദേശം. മുഖ്യമന്ത്രി രണ്ടാം വിവാഹം കഴിച്ചുവെന്ന തരത്തിൽ വ്യാജരേഖകൾ നിർമിച്ച് സർക്കാരിനെ അട്ടിമറിക്കാൻ ഗൂഢാലോചന നടത്തിയെന്നാണ് പരാതിയിലെ പ്രധാന ആരോപണം. ആന്റോ അഗസ്റ്റിന്റെ കൈവശമുള്ള വ്യാജരേഖകൾ പിടിച്ചെടുക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
ഗൂഢാലോചനയ്ക്ക് പിന്നിൽ പ്രവർത്തിച്ച മുഴുവൻ ആളുകളെയും നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ വിപുലമായ അന്വേഷണം ആരംഭിക്കുമെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു.
Key Words : VD Satheesan

COMMENTS