വാഷിങ്ടൺ ഡി.സി: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) എപ്പോഴും മനുഷ്യന്റെ നിയന്ത്രണത്തിലാണെന്ന് ഉറപ്പുവരുത്താനും അത് ലോകത്തിന്റെ നന്മയ്ക്കായി വിനിയോഗ...
വാഷിങ്ടൺ ഡി.സി: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) എപ്പോഴും മനുഷ്യന്റെ നിയന്ത്രണത്തിലാണെന്ന് ഉറപ്പുവരുത്താനും അത് ലോകത്തിന്റെ നന്മയ്ക്കായി വിനിയോഗിക്കാനും അമേരിക്കയ്ക്കും ചൈനയ്ക്കും തുല്യ ഉത്തരവാദിത്തമുണ്ടെന്ന് ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്.
അമേരിക്കൻ പ്രസിഡന്റുമായുള്ള ഉഭയകക്ഷി ചർച്ചകൾക്കായി വാഷിങ്ടൺ ഡി.സി.യിലെ വൈറ്റ് ഹൗസിൽ എത്തിയ അദ്ദേഹം, തനിക്ക് നൽകിയ സ്വീകരണ ചടങ്ങിലെ പ്രാരംഭ പ്രസംഗത്തിലാണ് തന്റെ നിലപാട് വ്യക്തമാക്കിയത്.
ആധുനിക സാങ്കേതികവിദ്യയുടെ വികാസം മാനവരാശിയുടെ പുരോഗതിക്ക് വേണ്ടിയായിരിക്കണം. എഐ സാങ്കേതികവിദ്യയുടെ ദുരുപയോഗം തടയുന്നതിനും അത് മനുഷ്യന്റെ പൂർണ്ണമായ നിയന്ത്രണ പരിധിയിൽ നിലനിർത്തുന്നതിനും ഇരുരാജ്യങ്ങൾക്കും തുല്യമായ ശേഷിയും കടമയുമുണ്ടെന്ന് ഷി ചിൻപിങ് ഓർമ്മിപ്പിച്ചു.
ലോകത്തെ ഏറ്റവും വലിയ രണ്ട് സാമ്പത്തിക-സാങ്കേതിക ശക്തികൾ എന്ന നിലയിൽ ഈ വിഷയത്തിൽ ഇരുരാജ്യങ്ങളും പുലർത്തേണ്ട ജാഗ്രതയെക്കുറിച്ചാണ് അദ്ദേഹം ഊന്നിപ്പറഞ്ഞത്.ആഗോളതലത്തിൽ ഏറെ ചർച്ച ചെയ്യപ്പെടുന്ന എഐ നിയന്ത്രണങ്ങൾക്ക് പുറമെ വ്യാപാരം, പ്രാദേശിക സുരക്ഷ, തായ്‌വാൻ വിഷയം എന്നിവയുൾപ്പെടെയുള്ള നിർണായക കാര്യങ്ങൾ ഇരുനേതാക്കളും തമ്മിലുള്ള ഈ ഉച്ചകോടിയിൽ പ്രധാന ചർച്ചാവിഷയങ്ങളാകും.
Key Words : Xi Jinping, Donald Trump

COMMENTS