Actress Savithri sreedharan passed away
കോഴിക്കോട്: നടി സാവിത്രി ശ്രീധരന്‍ അന്തരിച്ചു. `സുഡാനി ഫ്രം നൈജീരിയ' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ നടിയാണ്. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്നാണ് അന്ത്യം. കോഴിക്കോട് മാങ്കാവിലെ വസതിയില്‍ ദീര്‍ഘകാലമായി അസുഖ ബാധിതയായി കിടപ്പിലായിരുന്നു.
നാടകത്തിലൂടെ കലാജീവിതം ആരംഭിച്ച സാവിത്രി ശ്രീധരന്‍ ദീര്‍ഘകാലം പ്രഫഷണല്‍ നാടകരംഗത്ത് സജീവമായിരുന്നു. മികച്ച നാടകനടിക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡ് സ്വന്തമാക്കിയിട്ടുമുണ്ട്.
തുടര്‍ന്ന് സുഡാനിയിലൂടെ ചലച്ചിത്ര രംഗത്തെത്തിയ അവര്‍ക്ക് ആദ്യ സിനിമയില്‍ തന്നെ മികച്ച സ്വഭാവ നടിക്കുള്ള സംസ്ഥാന പുരസ്‌കാരവും ദേശീയ തലത്തില്‍ പ്രത്യേക ജൂറി പരാമര്‍ശവും ലഭിച്ചിരുന്നു.
Keywords: Savithri sreedharan, Passed away, Kozhikode


COMMENTS