ബെംഗളൂരു: പൃഥ്വിരാജ് ചിത്രം 'സിംഹാസന'ത്തിലൂടെ മലയാളികൾക്ക് സുപരിചിതയായ നടി ഐശ്വര്യ ദേവൻ വിവാഹിതയായി. അവിനാഷ് സോമശേഖരനാണ് വരൻ. വിവാഹ ...
ബെംഗളൂരു: പൃഥ്വിരാജ് ചിത്രം 'സിംഹാസന'ത്തിലൂടെ മലയാളികൾക്ക് സുപരിചിതയായ നടി ഐശ്വര്യ ദേവൻ വിവാഹിതയായി. അവിനാഷ് സോമശേഖരനാണ് വരൻ. വിവാഹ ചിത്രങ്ങൾ നടി തന്നെ സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവെച്ചു.
മോഡലിങ് രംഗത്തുനിന്ന് ചലച്ചിത്ര ലോകത്തേക്ക് എത്തിയ ഐശ്വര്യ, തമിഴ് ചിത്രമായ 'യുവൻ', തെലുങ്ക് ചിത്രമായ 'കേരട്ടം' എന്നിവയിലൂടെയാണ് അഭിനയരംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. തുടർന്ന് 2012-ൽ ഷാജി കൈലാസ് സംവിധാനം ചെയ്ത 'സിംഹാസനം' എന്ന സിനിമയിൽ 'നന്ദ' എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് മലയാളത്തിലും ശ്രദ്ധേയയായി.
'കർമ്മയോദ്ധ', 'ദ് ഹിറ്റ് ലിസ്റ്റ്', 'താങ്ക് യൂ', 'ശ്രീനിവാസൻ പറഞ്ഞ കഥ' തുടങ്ങിയ മലയാള സിനിമകളിലും തമിഴിൽ ധനുഷിന്റെ 'അനേഗൻ', കന്നഡയിൽ 'ജയ് ലളിത', ഹിന്ദിയിൽ 'കാശി ഇൻ സെർച്ച് ഓഫ് ഗംഗ' എന്നീ ചിത്രങ്ങളിലും താരം വേഷമിട്ടിട്ടുണ്ട്. 2017-ലെ ഫെമിന മിസ് ഇന്ത്യ മഹാരാഷ്ട്ര കിരീടവിജയി കൂടിയാണ് ഐശ്വര്യ ദേവൻ. എസ്. ദേവന്റെയും ഷീജ ദേവന്റെയും മകളാണ്.
Key Words : Actress Aishwarya Devan, Avinash Somashekharan, Wedding

COMMENTS