തിരുവനന്തപുരം: റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് കോര്‍പറേഷന്‍ (RBC) മാനേജിങ് ഡയറക്ടര്‍ ആന്റോ അഗസ്റ്റിനെതിരെ പൊലീസ് സ്വീകരിക്കുന്ന നടപടികള്‍ ...
തിരുവനന്തപുരം: റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് കോര്‍പറേഷന്‍ (RBC) മാനേജിങ് ഡയറക്ടര്‍ ആന്റോ അഗസ്റ്റിനെതിരെ പൊലീസ് സ്വീകരിക്കുന്ന നടപടികള്‍ മാധ്യമ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമല്ലെന്നും, ഗുരുതരമായ ക്രിമിനല്‍ കുറ്റകൃത്യങ്ങളുടെ പേരിലുള്ളതാണെന്നും മുഖ്യമന്ത്രി വി.ഡി. സതീശന്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
ഇന്ത്യാ ടുഡേ റൗണ്ട് ടേബിള്‍ കോണ്‍ക്ലേവില്‍ സംസാരിക്കവെയാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. വലിയ തോതിലുള്ള ജിഎസ്ടി (GST) വെട്ടിപ്പും നിരവധി വഞ്ചനാ കേസുകളും ആന്റോ അഗസ്റ്റിനെതിരെയുണ്ട്. അര്‍ജന്റീന ഫുട്ബോള്‍ ടീമിനെയും സൂപ്പര്‍ താരം ലയണല്‍ മെസ്സിയെയും കേരളത്തില്‍ എത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് വലിയ സാമ്പത്തിക തിരിമറി നടത്തിയെന്ന പരാതിയിലാണ് പ്രത്യേക അന്വേഷണ സംഘം (SIT) അന്വേഷണം നടത്തുന്നത്. കൃത്യമായ കോടതി വാറന്റോടെയാണ് പൊലീസ് പരിശോധനകള്‍ നടത്തിയത്.
മാധ്യമപ്രവര്‍ത്തനത്തിന്റെ മറവില്‍ ആര്‍ക്കും ക്രിമിനല്‍ കുറ്റകൃത്യങ്ങള്‍ ഒളിപ്പിക്കാനാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.വയനാട്ടിലെ വസതിയില്‍ നടത്തിയ പരിശോധനയില്‍ അനുവദനീയമായ അളവില്‍ കൂടുതല്‍ വിദേശമദ്യം (137 കുപ്പികള്‍) കണ്ടെത്തിയതിനെ തുടര്‍ന്നാണ് അബ്കാരി നിയമപ്രകാരം അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. കൂടാതെ, മുഖ്യമന്ത്രിക്കെതിരെ വ്യാജ വിവാഹ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ച് അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ സൈബര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലും ആന്റോ അഗസ്റ്റിന്‍ ഒന്നാം പ്രതിയാണ്. നിയമം അതിന്റെ വഴിക്കു പോകുമെന്നും വ്യക്തിപരമായ വൈരാഗ്യം ഇതിനു പിന്നിലില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
Key Words : Anto Augustine, Chief Minister VD Satheesan

COMMENTS