തിരുവനന്തപുരം : മാസപ്പടിക്കേസിൽ സി എം ആർ എൽ മാനേജിംഗ് ഡയറക്ടർ ശശിധരൻ കർത്തായുടെ ഡയറി കുറിപ്പ് പുറത്തുവിട്ട ഷോൺ ജോർജ്ജിന് മറുപടിയുമായി മന്ത്...
തിരുവനന്തപുരം : മാസപ്പടിക്കേസിൽ സി എം ആർ എൽ മാനേജിംഗ് ഡയറക്ടർ ശശിധരൻ കർത്തായുടെ ഡയറി കുറിപ്പ് പുറത്തുവിട്ട ഷോൺ ജോർജ്ജിന് മറുപടിയുമായി മന്ത്രി കെ മുരളീധരൻ. തിരഞ്ഞെടുപ്പിന് പണം വാങ്ങുന്നതും അഴിമതിപ്പണവും രണ്ടാണെന്ന് അദ്ദേഹം പ്രതികരിച്ചു.
തിരഞ്ഞെടുപ്പ് കാലത്ത് പണം വാങ്ങിയിട്ടുണ്ടാകാമെന്നും ഏത് അന്വേഷണവും വരട്ടെയെന്നും, ഈ ഡയറിയെക്കുറിച്ച് അന്വേഷിച്ചാലും കുഴപ്പമില്ലെന്നും നിയമം അതിന്റെ വഴിക്ക് പോകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇ ഡി പറഞ്ഞത് കണ്ണടച്ച് വിശ്വസിക്കുന്ന സർക്കാരല്ല കേരളത്തിലേത് എന്നു വ്യക്തമാക്കിയ അദ്ദേഹം, എന്നാൽ ഇ ഡി ഔദ്യോഗികമായി ഒരു കാര്യം ആവശ്യപ്പെട്ടാൽ നിർവഹിച്ചേ പറ്റൂ എന്നും പറഞ്ഞു.
Key Words : Minister K. Muraleedharan, Corruption, Masappadi Case

COMMENTS