കൊച്ചി: മഹാരാജാസ് കോളേജ് വിദ്യാർഥിയും എസ്.എഫ്.ഐ നേതാവുമായിരുന്ന അഭിമന്യു കൊല്ലപ്പെട്ട കേസിൽ രഹസ്യ വിചാരണ (ഇൻ-ക്യാമറ ട്രയൽ) വേണമെന്ന പ്രതിക...
കൊച്ചി: മഹാരാജാസ് കോളേജ് വിദ്യാർഥിയും എസ്.എഫ്.ഐ നേതാവുമായിരുന്ന അഭിമന്യു കൊല്ലപ്പെട്ട കേസിൽ രഹസ്യ വിചാരണ (ഇൻ-ക്യാമറ ട്രയൽ) വേണമെന്ന പ്രതികളുടെ ആവശ്യത്തെ പ്രോസിക്യൂഷൻ കോടതിയിൽ ശക്തമായി എതിർത്തു. കേസിന്റെ വിചാരണ തുറന്ന കോടതിയിൽ തന്നെ നടത്തണമെന്നും, മാധ്യമങ്ങൾക്കും പൊതുജനങ്ങൾക്കും വിലക്കേർപ്പെടുത്തേണ്ട യാതൊരു സാഹചര്യവുമില്ലെന്നും പ്രോസിക്യൂഷൻ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയെ അറിയിച്ചു.
പ്രതികളുടെ ഹർജിയിൽ സെപ്റ്റംബർ 22-ന് കോടതി അന്തിമ വിധി പ്രസ്താവിക്കും.കേസിലെ ഒന്നാം പ്രതി മുഹമ്മദ് ജി.ഐ, രണ്ടാം പ്രതി ആരിഫ് ബിൻ സലീം എന്നിവരുൾപ്പെടെ വിചാരണ നേരിടുന്ന 12 പ്രതികളാണ് ഹർജിയുമായി കോടതിയെ സമീപിച്ചത്. വിചാരണ നടപടികൾ അടച്ചിട്ട മുറിയിലാക്കണമെന്നും, തങ്ങളുടെ ചിത്രങ്ങളും ദൃശ്യങ്ങളും മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നത് തടയണമെന്നുമാണ് പ്രതികളുടെ ആവശ്യം.
കോളേജ് വിദ്യാർഥികളായ സാക്ഷികൾ കോടതി പരിസരത്ത് കൂട്ടംകൂടുന്നത് തടയണമെന്നും പ്രതിഭാഗം ആവശ്യപ്പെട്ടു. ഒക്ടോബർ 15-ന് ആരംഭിക്കാനിരിക്കുന്ന സാക്ഷിവിസ്താരം ബോധപൂർവ്വം വൈകിപ്പിക്കാനാണ് പ്രതികൾ ശ്രമിക്കുന്നതെന്ന് പ്രോസിക്യൂഷൻ വാദിച്ചു. കേസിൽ ആവശ്യമായ പോലീസ് സുരക്ഷ ഉറപ്പാക്കാമെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. 2018 ജൂലൈ രണ്ടിനാണ് മഹാരാജാസ് കോളേജ് കാമ്പസിനുള്ളിൽ വെച്ച് അഭിമന്യു കുത്തേറ്റ് മരിച്ചത്.
Key Words : Abhimanyu Murder Case, In-Camera Trial

COMMENTS