അബുദാബി: അബുദാബി മുസഫ ഐക്കാഡ് 3-ലെ ഫാക്ടറിയിൽ വൻ തീപിടിത്തം. ഇന്ന് ഉച്ചയ്ക്കുശേഷമാണ് സംഭവം. വിവരമറിഞ്ഞയുടൻ അബുദാബി പൊലീസിന്റെയും അബുദാബി സിവ...
അബുദാബി: അബുദാബി മുസഫ ഐക്കാഡ് 3-ലെ ഫാക്ടറിയിൽ വൻ തീപിടിത്തം. ഇന്ന് ഉച്ചയ്ക്കുശേഷമാണ് സംഭവം. വിവരമറിഞ്ഞയുടൻ അബുദാബി പൊലീസിന്റെയും അബുദാബി സിവിൽ ഡിഫൻസ് അതോറിറ്റിയുടെയും സംഘങ്ങൾ സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള നടപടികൾ ഊർജിതമാക്കി.
അപകടത്തിന്റെ കാരണം, ആളപായമോ സാമ്പത്തിക നഷ്ടമോ സംഭവിച്ചിട്ടുണ്ടോ എന്നതടക്കമുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. സംഭവസ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. അപകടത്തെക്കുറിച്ചുള്ള വാർത്തകൾക്കും വിവരങ്ങൾക്കുമായി ഔദ്യോഗിക സ്രോതസ്സുകളെ മാത്രം ആശ്രയിക്കണമെന്ന് അബുദാബി പൊലീസ് പൊതുജനങ്ങളോട് അഭ്യർഥിച്ചു. വ്യാജപ്രചാരണങ്ങളിൽ വിശ്വസിക്കരുതെന്നും പൊലീസ് ഓർമിപ്പിക്കുന്നു.
Key Words : Musaffah ICAD 3, Abu Dhabi, Fire

COMMENTS