പത്തനംതിട്ട : പരിശുദ്ധ പരുമല തിരുമേനിയുടെ 124-ാമത് ഓർമ്മപ്പെരുന്നാളിനോടനുബന്ധിച്ചുള്ള പൊതുസമ്മേളനത്തിൽ പ്രശസ്ത നടൻ മമ്മൂട്ടി മുഖ്യാതിഥിയായി ...
പത്തനംതിട്ട : പരിശുദ്ധ പരുമല തിരുമേനിയുടെ 124-ാമത് ഓർമ്മപ്പെരുന്നാളിനോടനുബന്ധിച്ചുള്ള പൊതുസമ്മേളനത്തിൽ പ്രശസ്ത നടൻ മമ്മൂട്ടി മുഖ്യാതിഥിയായി പങ്കെടുക്കും. നവംബർ 1-ന് വൈകിട്ട് 3 മണിക്ക് പരുമല ദേവാലയ അങ്കണത്തിലാണ് ചടങ്ങുകൾ നടക്കുന്നത്.
വിവിധ ദേശങ്ങളിൽ നിന്ന് ലക്ഷക്കണക്കിന് തീർത്ഥാടകർ എത്തുന്ന പദയാത്രയുടെ സമാഗമത്തിന്റെ സമാപനത്തിലാണ് ഈ പൊതുസമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്.
മലങ്കര ഓർത്തഡോക്സ് സഭ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും.
Key Words : Saint Parumala Thirumeni, Actor Mammootty

COMMENTS