Women Should Stay at Home; Public Exposure Will Cause Great Ruin: Kanthapuram A.P. Aboobacker Musliyar Reiterates Controversial Statement
സ്വന്തം ലേഖകന്‍
കൊച്ചി: സ്ത്രീകള്‍ പൊതുരംഗത്തേക്ക് ഇറങ്ങിയാല്‍ അത് വലിയ നാശത്തിന് കാരണമാകുമെന്നും, ആ അപകടം ഒഴിവാക്കാനാണ് ഇസ്ലാം മതം പര്‍ദ്ദ സമ്പ്രദായം നിശ്ചയിച്ചതെന്നും ആവര്‍ത്തിച്ച് സമസ്ത കാന്തപുരം വിഭാഗം നേതാവ് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍. കൊച്ചിയില്‍ നബിദിനാഘോഷങ്ങളുടെ സമാപനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച 'ഹുബ്ബുല്‍ റസൂല്‍' കോണ്‍ഫറന്‍സില്‍ സംസാരിക്കവേയാണ് സ്ത്രീ സ്വാതന്ത്ര്യത്തിനെതിരായ തന്റെ പഴയ നിലപാടുകളില്‍ ഉറച്ചുനില്‍ക്കുന്നതായി അദ്ദേഹം വ്യക്തമാക്കിയത്.
പെണ്ണുങ്ങള്‍ വീട്ടില്‍ അടങ്ങി ഒതുങ്ങി ജീവിക്കണം. സ്ത്രീകള്‍ പൊതുവേദിയില്‍ ഇറങ്ങരുതെന്ന് പറയുന്നത് അവരോടുള്ള ബഹുമാനം കൊണ്ടാണ്. വിശുദ്ധ ഖുര്‍ആന്‍ പഠിപ്പിക്കുന്നത് ഇതാണ്, ഇത് ബുദ്ധിപരമായി ആലോചിച്ചാലും ഏറ്റവും വലിയ കാര്യമാണ്.
മതത്തെക്കുറിച്ച് ആഴത്തില്‍ പഠിച്ച വ്യക്തിയെന്ന നിലയില്‍ മുസ്ലിം സമുദായ കാര്യങ്ങളില്‍ സംസാരിക്കാനും നിലപാടുകള്‍ വ്യക്തമാക്കാനും തനിക്ക് പൂര്‍ണ്ണ അധികാരമുണ്ട്. വിമര്‍ശനങ്ങള്‍ കേട്ട് പേടിച്ചോടില്ല. 'പിന്തിരിപ്പന്‍' എന്ന വിമര്‍ശനങ്ങളെ വകവെക്കുന്നില്ല.
മറ്റു മതങ്ങളുടെ വിശ്വാസങ്ങളെ ഒരുകാലത്തും എതിര്‍ക്കാറില്ല, എന്നാല്‍ ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശങ്ങള്‍ ഉപയോഗിച്ച് സ്വന്തം മതവിശ്വാസം ഉയര്‍ത്തിപ്പിടിക്കാനും പ്രചരിപ്പിക്കാനും അധികാരമുണ്ട്. സ്വത്തവകാശം ഉള്‍പ്പെടെ നല്‍കി സ്ത്രീകളെ ഉയര്‍ത്തിക്കൊണ്ടുവന്നതും മതമാണ്.
ഇതേ ചടങ്ങില്‍ സംസാരിച്ച എ.പി. അബ്ദുല്‍ ഹക്കീം അസ്ഹരി, പാചകം ചെയ്യുകയും പ്രസവിക്കുകയും ചെയ്യുന്ന സ്ത്രീകളെ ലിബറലുകള്‍ മോശക്കാരായി ചിത്രീകരിക്കുകയാണെന്ന് കുറ്റപ്പെടുത്തി.
ഇസ്ലാമിക ആഘോഷങ്ങളില്‍ സ്ത്രീകളെ പൊതു ഇടങ്ങളില്‍ പ്രദര്‍ശിപ്പിക്കരുതെന്നും, അന്യപുരുഷന്മാര്‍ക്കിടയില്‍ വേദിയിലോ പൊതുനിരത്തുകളിലോ യുവതികളെ കൊണ്ടുവരരുതെന്നും കാന്തപുരം വിഭാഗം മഹല്ലുകള്‍ക്കും മദ്‌റസകള്‍ക്കും കഴിഞ്ഞ ദിവസം നല്‍കിയ സര്‍ക്കുലര്‍ വലിയ വിവാദമായിരുന്നു.
ഇസ്ലാമിക ആഘോഷങ്ങളും ചടങ്ങുകളും മതപരമായ അതിര്‍വരമ്പുകള്‍ ലംഘിച്ച് മുന്നോട്ട് പോകരുതെന്നും, മഹല്ല് ഭാരവാഹികളും സംഘടനകളും ഇക്കാര്യത്തില്‍ പ്രത്യേക ജാഗ്രത പുലര്‍ത്തണമെന്നും നിര്‍ദ്ദേശിച്ചിരുന്നു. ഈ സര്‍ക്കുലറിനെതിരെ കെ.കെ. ശൈലജ അടക്കമുള്ള നേതാക്കള്‍ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് സമാപന സമ്മേളനത്തിലും തന്റെ നിലപാടുകള്‍ ആവര്‍ത്തിച്ച് കാന്തപുരം രംഗത്തെത്തിയത്.
ഇതേസമയം, നബിദിനാഘോഷങ്ങളോടനുബന്ധിച്ച് സമസ്ത കാന്തപുരം വിഭാഗം പുറപ്പെടുവിച്ച സര്‍ക്കുലറിലെ സ്ത്രീവിരുദ്ധ പ്രസ്താവനകള്‍ക്കെതിരെ വ്യാപക പ്രതിഷേധം ഉയരുകയാണ്.
കാന്തപുരം വിഭാഗത്തിന്റെ സര്‍ക്കുലര്‍ ജനാധിപത്യ സമൂഹത്തിന് ചേരാത്തതും അങ്ങേയറ്റം അപലപനീയവുമാണെന്ന് എസ്.എഫ്.ഐ വ്യക്തമാക്കി.
ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 14 ഉറപ്പുനല്‍കുന്ന തുല്യാവകാശത്തിനും ആര്‍ട്ടിക്കിള്‍ 19 നല്‍കുന്ന സഞ്ചാര സ്വാതന്ത്ര്യത്തിനും മേലുള്ള കടന്നുകയറ്റമാണിത്.
വിവിധ മേഖലകളില്‍ സ്ത്രീകള്‍ നേതൃത്വത്തിലേക്ക് ഉയരുന്ന കാലഘട്ടത്തില്‍ അവരെ വീട്ടിനുള്ളില്‍ തളച്ചിടാന്‍ ശ്രമിക്കുന്നത് കേരളത്തെ നൂറ്റാണ്ടുകള്‍ പിന്നോട്ട് വലിക്കും. സ്ത്രീകളെ രണ്ടാം കിടക്കാരായി കാണുന്ന ഈ പിന്തിരിപ്പന്‍ നിര്‍ദേശം പിന്‍വലിക്കാന്‍ സമസ്ത തയ്യാറാകണമെന്നും
പി.എസ്. സഞ്ജീവ് (സംസ്ഥാന സെക്രട്ടറി), എം. ശിവപ്രസാദ് (പ്രസിഡന്റ്) എന്നിവര്‍ പ്രസ്താവനയിലൂടെ പ്രതികരിച്ചു.
പി.കെ. ശ്രീമതിയുടെ പ്രതികരണം
കാന്തപുരം വീണ്ടും 'സ്ത്രീവിരോധം ഛര്‍ദ്ദിക്കുകയാണെന്ന്' സി.പി.എം നേതാവ് പി.കെ. ശ്രീമതി ഫേസ്ബുക്കില്‍ കുറിച്ചു. ഇത്തരം പരാമര്‍ശങ്ങളെ പ്രായാധിക്യത്തിന്റെ പ്രശ്‌നമായി കണ്ട് അവഗണിച്ചാല്‍ ആധുനിക കേരളം പൊറുക്കില്ലെന്നും അവര്‍ വ്യക്തമാക്കി.
News in English: Reiterating his stance against women’s freedom, Samastha Kanthapuram faction leader Kanthapuram A.P. Aboobacker Musliyar stated that women entering the public sphere will cause immense ruin, and Islam established the purdah system precisely to avoid this danger. Speaking at the 'Hubbul Rasul' conference organized in Kochi to mark the conclusion of Milad-un-Nabi celebrations, he reaffirmed his position on the matter.
On Women in Public: Women should stay indoors and live modestly. Advising women against appearing on public platforms stems from respect for them. This is what the Holy Quran teaches, and even when considered intellectually, it remains the most sensible approach.
On Authority & Criticism: As someone who has studied religion deeply, I have full authority to speak on Muslim community affairs and state positions. I will not run away in fear of criticism, nor do I care about being labeled "reactionary."
On Religious Rights: I never oppose the beliefs of other religions; however, I have the right to uphold and propagate my own faith using the rights guaranteed by the Constitution. Religion is what elevated women by granting them rights, including property inheritance.
At the same event, A.P. Abdul Hakeem Azhari alleged that liberals portray women who cook and give birth in a negative light.
The statement follows a recent controversial circular issued by the Kanthapuram faction to mahal committees and madrasas, instructing that women should not be displayed in public during Islamic celebrations, nor brought onto stages or public roads among unrelated men. The circular cautioned that Islamic celebrations and rituals must not violate religious boundaries, urging mahal office-bearers and organizations to exercise strict vigilance. Prominent leaders, including K.K. Shailaja, had strongly criticized the directive, prompting Kanthapuram to double down on his stance during the valedictory meet.


COMMENTS