What Happened on Pakistan’s Nuclear Hill During Operation Sindoor? Former Army Chief General Anil Chauhan Explains
സ്വന്തം ലേഖകന്‍
ന്യൂഡല്‍ഹി: പാകിസ്ഥാനിലെ സര്‍ഗോഥയ്ക്ക് സമീപമുള്ള കിരാനാ ഹില്‍സില്‍ ഇന്ത്യ ഓപ്പറേഷന്‍ സിന്ദൂറിനിടെ ആക്രമണം നടത്തിയോ എന്നതിനെക്കുറിച്ചുള്ള ഊഹാപോഹങ്ങള്‍ക്ക് മറുപടിയുമായി മുന്‍ ചീഫ് ഒഫ് ഡിഫന്‍സ് സ്റ്റാഫ് ജനറല്‍ അനില്‍ ചൗഹാന്‍. റഡാറുകള്‍ തിരഞ്ഞുപോയ ഒരു ലോയിറ്ററിംഗ് മ്യുണിഷന്‍ (ആക്രമണ ഡ്രോണ്‍) ലക്ഷ്യം കണ്ടെത്താനാകാതെ വന്നതോടെ ഈ കുന്നുകളിലൊന്നില്‍ പതിച്ചിരിക്കാമെന്ന് അദ്ദേഹം വ്യക്തമാക്കി.
സര്‍ഗോഥയ്ക്ക് ഏകദേശം 10 കിലോമീറ്റര്‍ വടക്കായി സ്ഥിതി ചെയ്യുന്ന കിരാനാ ഹില്‍സ്, പാകിസ്ഥാന്റെ ആണവ അടിസ്ഥാനസൗകര്യങ്ങളുമായി ഏറെക്കാലമായി ബന്ധപ്പെടുത്തി വിലയിരുത്തപ്പെടുന്ന മേഖലയാണ്. സൈനിക ഏറ്റുമുട്ടലിനിടെ ഈ കുന്നുകളില്‍ നിന്ന് പുക ഉയരുന്നതിന്റെ ദൃശ്യങ്ങള്‍ പാകിസ്ഥാന്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടതോടെയാണ് ഇന്ത്യ ഈ പ്രദേശം ലക്ഷ്യമിട്ടതാണോ എന്ന ചോദ്യ ഉയര്‍ന്നത്.
വ്യോമാക്രമണങ്ങള്‍ക്ക് മുന്നോടിയായി പാകിസ്ഥാന്റെ റഡാറുകള്‍ തിരയുന്നതിനായി ഇന്ത്യ സര്‍ഗോഥ പ്രദേശത്തേക്ക് നിരവധി ലോയിറ്ററിംഗ് മ്യുണിഷനുകള്‍ അയച്ചിരുന്നതായി ചൗഹാന്‍ പറഞ്ഞു.
'ആ ആക്രമണങ്ങള്‍ക്ക് മുന്‍പ്, ഞങ്ങള്‍ സര്‍ഗോഥയിലേക്കും കിരാനാ ഹില്‍സിലേക്കും ധാരാളം ലോയിറ്ററിംഗ് മിഷനുകള്‍ അയച്ചിരുന്നു. സര്‍ഗോഥയിലും പരിസരത്തുമുള്ള റഡാറുകളെ കണ്ടെത്താനാണ് ഈ ദൗത്യങ്ങള്‍ ശ്രമിച്ചത്,' വിവേകാനന്ദ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കവെ ചൗഹാന്‍ പറഞ്ഞു.
ലക്ഷ്യം തിരയുന്നതിനായി ഇത്തരം ആയുധങ്ങള്‍ക്ക് ഏകദേശം രണ്ട് മണിക്കൂര്‍ വരെ വായുവില്‍ തുടരാനാകുമെന്ന് അദ്ദേഹം വിശദീകരിച്ചു. ലക്ഷ്യമൊന്നും കണ്ടെത്താനായില്ലെങ്കില്‍ അവ ഒടുവില്‍ താഴേക്ക് പതിക്കും. 'അത് പോയി ആ കുന്നുകളിലൊന്നില്‍ പതിച്ചിട്ടുണ്ടാകണം. പാകിസ്ഥാന്‍ മാധ്യമങ്ങള്‍ കിരാനാ ഹില്‍സില്‍ നിന്ന് പുകയുയരുന്ന ദൃശ്യങ്ങള്‍ കാണിച്ചതിന് ഒരുപക്ഷേ കാരണം ഇതാകാം,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കിരാനാ ഹില്‍സിലോ അവിടുത്തെ ആണവനിലയങ്ങളിലോ ഇന്ത്യ മനപ്പൂര്‍വ്വം ആക്രമണം നടത്തിയതല്ലെന്നാണ് ചൗഹാന്റെ വാക്കുകള്‍ വ്യക്തമാക്കുന്നത്.
സര്‍ഗോഥയ്ക്ക് ചുറ്റും ലോയിറ്ററിംഗ് മ്യുണിഷനുകള്‍ ഉപയോഗിച്ചത് ഓപ്പറേഷന്‍ സിന്ദൂറിനിടെ താഴ്ന്ന വ്യോമമേഖല പ്രയോജനപ്പെടുത്താനുള്ള ഇന്ത്യയുടെ വിശാലമായ തീരുമാനത്തിന്റെ ഭാഗമായിരുന്നു.
ഉറി ഭീകരാക്രമണത്തിന് ശേഷമുള്ള കരസേനാ മറുപടിയില്‍ നിന്നും, പുല്‍വാമയ്ക്ക് ശേഷം ഉപയോഗിച്ച വന്‍ വ്യോമസേനാ പാക്കേജില്‍ നിന്നും വ്യത്യസ്തമായ 'മൂന്നാമതൊരു ഓപ്ഷന്‍' എന്നാണ് ചൗഹാന്‍ ഇതിനെ വിശേഷിപ്പിച്ചത്.
'ഓപ്പറേഷന്‍ സിന്ദൂറിനിടെ, മൂന്നാമതൊരു വഴി തിരഞ്ഞെടുക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു. അതായത് താഴ്ന്ന വ്യോമമേഖല പ്രയോജനപ്പെടുത്തുക. ഇത് സംഘര്‍ഷത്തിന്റെ വ്യാപ്തി കുറച്ചുനിര്‍ത്താന്‍ സഹായിക്കുമായിരുന്നു, ഒപ്പം വിജയം ഉറപ്പാക്കുകയും അപ്രതീക്ഷിതത്വത്തിന്റെ ഘടകം നിലനിര്‍ത്തുകയും ചെയ്തു,' അദ്ദേഹം പറഞ്ഞു.
ഡ്രോണുകള്‍, ലോയിറ്ററിംഗ് മ്യുണിഷനുകള്‍, ആക്രമണ ഹെലികോപ്റ്ററുകള്‍, മറ്റ് താഴ്ന്ന തലത്തില്‍ പറക്കുന്ന പ്ലാറ്റ്ഫോമുകള്‍ എന്നിവയ്ക്ക് ഈ താഴ്ന്ന വ്യോമാതിര്‍ത്തി ഉപയോഗിക്കാന്‍ സാധിക്കും.
ചര്‍ച്ചകള്‍ക്കായി ഇസ്ലാമാബാദ് ബന്ധപ്പെട്ട ശേഷവും പാകിസ്ഥാന്‍ സൈനിക ലക്ഷ്യങ്ങള്‍ക്ക് നേരെ ആക്രമണം തുടരാന്‍ ഇന്ത്യ അനുമതി നല്‍കിയിരുന്നതായി ചൗഹാന്‍ വെളിപ്പെടുത്തി. സര്‍ഗോഥയും ഇതില്‍ ഉള്‍പ്പെട്ടിരുന്നു.
രാവിലെ 10 മണിയോടെ സംസാരിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് പാകിസ്ഥാന്‍ അറിയിച്ച സമയത്താണ്, സര്‍ഗോഥയില്‍ ആക്രമണം നടത്തണമോ എന്ന് എയര്‍ ചീഫ് തന്നോട് ചോദിച്ചതെന്ന് അദ്ദേഹം പറഞ്ഞു. 'മുന്നോട്ട് പൊയ്‌ക്കോളൂ' എന്നാണ് ഞാന്‍ മറുപടി നല്‍കിയത്. തുടര്‍ന്ന് രണ്ട് ലക്ഷ്യങ്ങള്‍ കൂടി കണ്ടെത്താന്‍ എയര്‍ ചീഫിനോട് ആവശ്യപ്പെട്ടതായി ചൗഹാന്‍ പറഞ്ഞു.
'രണ്ട് ലക്ഷ്യങ്ങള്‍ കൂടി കണ്ടെത്താന്‍ ഞാന്‍ ആവശ്യപ്പെട്ടു, അതിലൊന്ന് സ്‌കര്‍ദു ആയിരുന്നു. ഞങ്ങള്‍ അതിന് അനുമതി നല്‍കിയെങ്കിലും, പിന്നീട് കാലാവസ്ഥ മോശമായതിനെ തുടര്‍ന്ന് അത് ഭൊലാരിയിലേക്ക് മാറ്റേണ്ടിവന്നു,' അദ്ദേഹം പറഞ്ഞു.
ഞങ്ങള്‍ നിശ്ചയിച്ച തന്ത്രപരമായ ചട്ടക്കൂടിലെ പ്രധാന തത്വങ്ങളിലൊന്ന്, അവസാന തിരിച്ചടി നല്‍കാന്‍ പാകിസ്ഥാനെ അനുവദിക്കില്ല എന്നതായിരുന്നുവെന്നും ചൗഹാന്‍ വ്യക്തമാക്കി.
തങ്ങള്‍ നടത്തിയ ആക്രമണങ്ങള്‍ ലക്ഷ്യസ്ഥാനത്ത് പതിച്ചോ എന്ന് പാകിസ്ഥാന് അറിയില്ലായിരുന്നുവെന്നും, നാശനഷ്ടങ്ങളുടെ തെളിവുകള്‍ക്കായി മേയ് 12 വരെ വാണിജ്യ ഉപഗ്രഹ ചിത്രങ്ങള്‍ സ്വന്തമാക്കാന്‍ അവര്‍ ശ്രമിച്ചിരുന്നതായും ചൗഹാന്‍ പറഞ്ഞു.
ആക്രമണങ്ങള്‍ ലക്ഷ്യസ്ഥാനങ്ങളില്‍ എത്തിക്കാത്തതിനാല്‍ അവര്‍ക്ക് തെളിവുകളൊന്നും ലഭിച്ചില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
മെച്ചപ്പെട്ട സാഹചര്യ അവബോധം, യുദ്ധക്കളത്തിലെ സുതാര്യത, കര-നാവിക-വ്യോമസേനകള്‍ തമ്മിലുള്ള മികച്ച ഏകോപനം എന്നിവയാണ് ഓപ്പറേഷന്‍ സിന്ദൂറിലെ ഇന്ത്യയുടെ വിജയത്തിന് കാരണമായി ചൗഹാന്‍ ചൂണ്ടിക്കാണിച്ചത്.
വ്യക്തമായ രാഷ്ട്രീയ മാര്‍ഗ്ഗനിര്‍ദ്ദേശം സൈന്യത്തിന് പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യാന്‍ പൂര്‍ണ്ണ സ്വാതന്ത്ര്യം നല്‍കിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഓപ്പറേഷനിടെ മൂന്ന് സേനകളും തങ്ങളുടെ വ്യക്തിഗത ശേഷിക്കുറവുകള്‍ രാഷ്ട്രീയ നേതൃത്വത്തിന് മുന്നില്‍ അവതരിപ്പിച്ചില്ലെന്ന് ചൗഹാന്‍ പറഞ്ഞു. സംയുക്തമായ ഒറ്റ പദ്ധതിയിലാണ് മൂന്ന് സേനകളും പ്രവര്‍ത്തിച്ചത്.
26 പേരുടെ മരണത്തിന് ഇടയാക്കിയ ഏപ്രില്‍ 22 ലെ പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടിയായി 2025 മേയ് 7-നാണ് ഇന്ത്യ ഓപ്പറേഷന്‍ സിന്ദൂര്‍ ആരംഭിച്ചത്.
ആദ്യ ഘട്ടത്തില്‍, പാകിസ്ഥാനിലും പാക് അധിനിവേശ ജമ്മു കശ്മീരിലുമുള്ള ഭീകര സംഘടനകളുമായി ബന്ധപ്പെട്ട ഒമ്പത് കേന്ദ്രങ്ങള്‍ സൈന്യം ആക്രമിച്ചു. പാകിസ്ഥാന്‍ തിരിച്ച് ആക്രമണം നടത്തിയതോടെ, അവരുടെ സൈനിക പശ്ചാത്തല സൗകര്യങ്ങളും റഡാര്‍ കേന്ദ്രങ്ങളും ലക്ഷ്യമിട്ട് ഇന്ത്യന്‍ വ്യോമസേന മാരക തിരിച്ചടി നല്കുകയായിരുന്നു.
News in English:
New Delhi: Former Chief of Defence Staff General Anil Chauhan addressed speculations regarding whether India targeted Kirana Hills, near Sargodha in Pakistan, during Operation Sindoor. He clarified that a loitering munition (attack drone) sent to hunt radars likely crashed into one of these hills after failing to find a target.
Kirana Hills, located about 10 kilometers north of Sargodha, has long been associated with Pakistan’s nuclear infrastructure. Questions arose about whether India had targeted the area after Pakistani media broadcasted footage of smoke rising from these hills during the military conflict.
Chauhan stated that prior to the airstrikes, India had deployed several loitering munitions toward the Sargodha region to track Pakistani radars.
"Before those strikes, we sent a lot of loitering missions toward Sargodha and Kirana Hills. These missions were attempting to detect radars in and around Sargodha," Chauhan said while speaking at an event organized by the Vivekananda International Foundation.
He explained that such weapons can stay airborne for up to two hours while searching for targets. If no target is found, they eventually crash to the ground.
"It must have gone and crashed into one of those hills. That might be the reason why Pakistani media showed footage of smoke rising from Kirana Hills," he added.
Chauhan’s statements clarify that India did not intentionally attack Kirana Hills or the nuclear facilities located there.
The deployment of loitering munitions around Sargodha was part of India’s broader strategy during Operation Sindoor to exploit low-altitude airspace.
Chauhan described this as a "third option," distinct from the army's ground response after the Uri terror attack and the large-scale air force package deployed after Pulwama.
"During Operation Sindoor, we decided to choose a third path—exploiting low-altitude airspace. This helped keep the scale of conflict controlled while ensuring success and retaining the element of surprise," he said.
Drones, loitering munitions, attack helicopters, and other low-flying platforms can utilize this low-altitude airspace.
Chauhan also revealed that India authorized continued strikes on Pakistani military targets, including Sargodha, even after Islamabad reached out for talks.
He mentioned that when Pakistan expressed a desire to talk around 10:00 AM, the Air Chief asked him whether to proceed with the attack on Sargodha. "Go ahead," I replied. Chauhan added that he then asked the Air Chief to identify two more targets.
"I asked for two more targets to be identified, one of which was Skardu. We approved it, but due to bad weather later, it had to be shifted to Bholari," he said.
Chauhan clarified that one of the core principles of the strategic framework they established was not allowing Pakistan to have the final strike.
He noted that Pakistan was unaware of whether their own strikes had hit their targets and tried acquiring commercial satellite imagery until May 12 to find evidence of damage.
He added that they found no evidence because their strikes failed to reach their intended targets.
Chauhan attributed India's success in Operation Sindoor to superior situational awareness, battlefield transparency, and excellent coordination among the Army, Navy, and Air Force.
He added that clear political guidance gave the military complete freedom to plan operations.
Chauhan stated that during the operation, none of the three services presented their individual capability limitations to the political leadership. All three branches operated under a single unified plan.
India launched Operation Sindoor on May 7, 2025, in response to the Pahalgam terror attack on April 22, which claimed 26 lives.
In the first phase, forces struck nine locations linked to terror organizations in Pakistan and Pakistan-occupied Jammu and Kashmir. When Pakistan retaliated, the Indian Air Force delivered a decisive counterstrike targeting their military infrastructure and radar stations.



COMMENTS