ടെഹ്റാൻ: അമേരിക്ക തങ്ങൾക്കെതിരെയുള്ള കടുത്ത സാമ്പത്തിക ഉപരോധങ്ങളും യുദ്ധപ്രതീതിയുള്ള നടപടികളും തുടരുകയാണെങ്കിൽ, പേർഷ്യൻ ഗൾഫ് മേഖലയിൽ നിന്ന് ...
ടെഹ്റാൻ: അമേരിക്ക തങ്ങൾക്കെതിരെയുള്ള കടുത്ത സാമ്പത്തിക ഉപരോധങ്ങളും യുദ്ധപ്രതീതിയുള്ള നടപടികളും തുടരുകയാണെങ്കിൽ, പേർഷ്യൻ ഗൾഫ് മേഖലയിൽ നിന്ന് ഒരു തുള്ളി എണ്ണ പോലും പുറത്തേക്ക് കയറ്റി അയക്കാൻ അനുവദിക്കില്ലെന്ന് ഇറാന്റെ കടുത്ത മുന്നറിയിപ്പ്. ഇറാന്റെ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി മൊഹ്സൻ റെസായീയാണ് യുഎസിനും സഖ്യകക്ഷികൾക്കും നേരെ ഈ ഭീഷണി മുഴക്കിയത്.
അമേരിക്കൻ ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റ് പ്രഖ്യാപിച്ച 'ഇക്കണോമിക് ഡി-ഡേ' (Economic D-Day) ഉപരോധങ്ങൾക്ക് പിന്നാലെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള അസ്വാരസ്യങ്ങൾ പുതിയ തലത്തിലേക്ക് ഉയർന്നത്. ഇറാന്റെ എണ്ണ കയറ്റുമതി നിലവിലെ നിരക്കിൽ നിന്ന് 90 ശതമാനത്തോളം വെട്ടിക്കുറച്ച് പ്രതിദിനം ഒരു ലക്ഷം ബാരലിലേക്ക് ചുരുക്കുകയാണ് അമേരിക്കയുടെ ലക്ഷ്യം. ഇതിനെതിരെയാണ് ഇറാൻ രംഗത്തെത്തിയിരിക്കുന്നത്.
അമേരിക്കയുടെ സാമ്പത്തിക ഉപരോധങ്ങളോട് സഹകരിക്കുന്ന ഗൾഫ് രാജ്യങ്ങളെ ശത്രുക്കളായി കണക്കാക്കുമെന്നും ഇറാൻ വ്യക്തമാക്കിയിട്ടുണ്ട്. ലോകത്തെ മൊത്തം എണ്ണ വിതരണത്തിന്റെ അഞ്ചിലൊന്നും (20 ശതമാനം) കടന്നുപോകുന്ന തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് അടച്ചുപൂട്ടുമെന്നാണ് ഇറാന്റെ പ്രധാന ഭീഷണി.ഇറാന്റെ ഭീഷണിയെത്തുടർന്ന് ആഗോള വിപണിയിൽ എണ്ണവില കുത്തനെ ഉയരുമെന്ന ആശങ്ക ശക്തമായിട്ടുണ്ട്.
മേഖലയിലെ യുദ്ധാന്തരീക്ഷം ഒഴിവാക്കാൻ പാകിസ്ഥാൻ, ഒമാൻ തുടങ്ങിയ രാജ്യങ്ങളുടെ നേതൃത്വത്തിൽ അടിയന്തര മധ്യസ്ഥ ചർച്ചകൾ ആരംഭിച്ചതായാണ് വിവരം.
Key Words : Iran War, Oil Export

COMMENTS