"We Tolerate the Hindus Who Make Up Around Four Percent of the Population": Pakistan President Zardari's Speech Sparks Controversy
ഇസ്‌ളാമബാദ് : പാകിസ്ഥാന്റെ ജനസംഖ്യയുടെ മൂന്നു മുതല്‍ നാലു ശതമാനം വരെ വരുന്ന ഹിന്ദുക്കളെ തങ്ങളും അവിടുത്തെ മുസ്ലിംകളും 'സഹിക്കുന്നു' വെന്ന് പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി. പാകിസ്ഥാന്റെ സ്വാതന്ത്ര്യദിനമായ ഓഗസ്റ്റ് 14-ന് തലസ്ഥാനമായ ഇസ്ലാമാബാദില്‍ നടന്ന ചടങ്ങില്‍ സംസാരിക്കവെയാണ് ആസിഫ് അലി സര്‍ദാരിയുടെ വിവാദ പ്രസ്താവന.
'മറ്റെവിടെയുമുള്ളതുപോലെ തന്നെ അവരും ഇവിടെ സ്വതന്ത്രരും സുരക്ഷിതരുമാണ്... അവര്‍ അവരോടൊപ്പം (ഇന്ത്യ) ആയിരിക്കുന്നതിനേക്കാള്‍ നമ്മളോടൊപ്പം (പാകിസ്താന്‍) ആയിരിക്കാനാണ് ആഗ്രഹിക്കുന്നത്' എന്നും അദ്ദേഹം അവകാശപ്പെട്ടു.
ഇന്ത്യക്കാര്‍ 'അഖണ്ഡ ഭാരതത്തില്‍ വിശ്വസിക്കുന്നവരാണ്' എന്നും മൗലികമായി വ്യത്യസ്തമായ ചിന്താഗതിയാണ് വച്ചുപുലര്‍ത്തുന്നതെന്നും ആരോപിച്ചുകൊണ്ട് ഇന്ത്യയുടെ ഭൗമരാഷ്ട്രീയ നിലപാടുകളെ അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു.
പാകിസ്ഥാനിലെ ഹിന്ദുക്കള്‍ മറ്റെവിടെയുള്ളതിനേക്കാളും സ്വതന്ത്രരാണെന്നും അലി സര്‍ദാരി അവകാശപ്പെടുന്നു. ഒരു രാജ്യത്തിന്റെ ഭരണഘടന തുല്യാവകാശം വാഗ്ദാനം ചെയ്യുന്ന ന്യൂനപക്ഷത്തെക്കുറിച്ച് 'സഹിക്കുന്നു' എന്ന് പ്രസിഡന്റ് തന്നെ പ്രതികരിച്ചത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചിരിക്കുകയാണ്.
സര്‍ദാരി അവകാശപ്പെട്ടത് ഹിന്ദുക്കള്‍ പാകിസ്ഥാന്‍ ജനസംഖ്യയുടെ 3-4% വരുമെന്നാണ്. എന്നാല്‍, പാകിസ്ഥാന്റെ 2023-ലെ ഔദ്യോഗിക ജനസംഖ്യാ കണക്കെടുപ്പ് പ്രകാരം 52.1 ലക്ഷം (2.17%) ഹിന്ദുക്കള്‍ മാത്രമാണ് അവിടെയുള്ളത്.
ന്യൂനപക്ഷങ്ങള്‍ അവിടെ സുരക്ഷിതരാണെന്ന സര്‍ദാരിയുടെ വാദത്തിന് വിപരീതമായി കടുത്ത വിവേചനവും പീഡനങ്ങളുമാണ് ഹിന്ദുക്കള്‍ നേരിടുന്നതെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍ പറയുന്നത്. സിന്ധ്, പഞ്ചാബ് പ്രവിശ്യകളില്‍ പ്രായപൂര്‍ത്തിയാകാത്ത ഹിന്ദു, ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ തട്ടിയെടുത്ത് നിര്‍ബന്ധിച്ച് മതംമാറ്റുകയും വിവാഹം കഴിപ്പിക്കുകയും ചെയ്യുന്ന സംഭവങ്ങള്‍ പതിവാണ്.
മതപരമായ പീഡനം, സുരക്ഷിതത്വമില്ലായ്മ, അവസരങ്ങളുടെ കുറവ് എന്നിവ കാരണം നിരവധിയാളുകള്‍ പാകിസ്ഥാന്‍ ഉപേക്ഷിച്ച് ഇന്ത്യയിലേക്ക് ചേക്കേറുന്നുണ്ട്.
പാകിസ്ഥാനിലെ ദൈവനിന്ദാ നിയമങ്ങള്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നുവെന്നും, അതിക്രമങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ അധികൃതര്‍ നടപടിയെടുക്കുന്നില്ലെന്നും ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച്, യു.എസ് കമ്മിഷന്‍ എന്നിവ വ്യക്തമാക്കുന്നു.
തുല്യാവകാശവും സമത്വവും ഉറപ്പുനല്‍കുന്നതിന് പകരം ന്യൂനപക്ഷങ്ങളെ കേവലം 'സഹിക്കുന്നു' എന്ന നിലപാട് പാകിസ്ഥാന്റെ ഭരണഘടനാപരമായ വാഗ്ദാനങ്ങള്‍ക്കും മനുഷ്യാവകാശ യാഥാര്‍ത്ഥ്യങ്ങള്‍ക്കും വിരുദ്ധമാണ്.
'സഹിഷ്ണുത കാണിക്കുന്നു' എന്ന വാക്ക് സര്‍ദാരി ഉപയോഗിച്ചതിനെ നിയമ വിദഗ്ധരും രാഷ്ട്രീയ നിരീക്ഷകരും ശക്തമായി വിമര്‍ശിച്ചു. ജനാധിപത്യ ഭരണഘടനകള്‍ മതന്യൂനപക്ഷങ്ങള്‍ക്ക് തുല്യാവകാശവും സംരക്ഷണവുമാണ് ഉറപ്പുനല്‍കുന്നത്. പൗരന്മാരോടുള്ള ഭരണകൂടത്തിന്റെ ബന്ധത്തെ 'സഹിക്കല്‍' അല്ലെങ്കില്‍ 'സഹിഷ്ണുത' എന്ന് വിശേഷിപ്പിക്കുന്നത് ഭരണഘടനാപരമായ സമത്വത്തിന് പകരം ഒരു സാമൂഹിക വേര്‍തിരിവാണ് ചൂണ്ടിക്കാണിക്കുന്നത്.


COMMENTS