തിരുവനന്തപുരം : വഖഫ് ബോർഡിലെ അമുസ്ലിം അംഗങ്ങളുടെ നിയമനം സുപ്രീംകോടതി വിധിക്ക് വിധേയമെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കി. വഖഫ് ബോർഡിൽ സങ്കീർണ്...
തിരുവനന്തപുരം : വഖഫ് ബോർഡിലെ അമുസ്ലിം അംഗങ്ങളുടെ നിയമനം സുപ്രീംകോടതി വിധിക്ക് വിധേയമെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കി. വഖഫ് ബോർഡിൽ സങ്കീർണ്ണത സൃഷ്ടിക്കുന്നില്ലെന്ന് അഡ്വക്കേറ്റ് ജനറൽ ഹൈക്കോടതിയിൽ നിലപാട് അറിയിച്ചു. ബോർഡിലെ ഒഴിവുകൾ ആദ്യം നികത്തി കൂടെ എന്ന് ഹൈക്കോടതി സർക്കാരിനോട് ചോദിച്ചു.
നോമിനേറ്റ് ചെയ്ത അംഗങ്ങളെ ബുദ്ധിമുട്ടിക്കാനില്ലെന്നും സർക്കാരിന്റെ അധികാരം ഉപയോഗിച്ച് മറ്റ് അംഗങ്ങളെ നിയമിക്കാമെന്നും വ്യക്തമാക്കി. ബോർഡ് പുനഃസംഘടിപ്പിക്കുന്നതു സർക്കാരിന്റെ അധികാരമാണെന്നു ഹൈക്കോടതി പറഞ്ഞു. ഷിയാ അംഗത്തെ നിയമിക്കാൻ ഒരുക്കമെന്ന് സർക്കാർ വ്യക്തമാക്കി. ബോർഡ് പുനഃസംഘടിപ്പിക്കാനും ഒരുക്കമാണെന്ന് സർക്കാർ അറിയിച്ചിട്ടുണ്ട്. ഇതേക്കുറിച്ചുള്ള തീരുമാനം ആറാഴ്ചയ്ക്കകം അറിയിക്കണമെന്ന് ചീഫ് ജസ്റ്റിസ് നിർദ്ദേശിച്ചു.
Key Words : Waqf Board, Government, Supreme Court

COMMENTS