തിരുവനന്തപുരം : രാജ്യം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന സമയത്ത് വന്ദേമാതരത്തെ നിരോധിച്ചുകൊണ്ട് യു ഡി എഫിന്റെ നേതൃത്വത്തിലുള്ള വി ഡി സതീശന്റെ കോ...
തിരുവനന്തപുരം : രാജ്യം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന സമയത്ത് വന്ദേമാതരത്തെ നിരോധിച്ചുകൊണ്ട് യു ഡി എഫിന്റെ നേതൃത്വത്തിലുള്ള വി ഡി സതീശന്റെ കോൺഗ്രസ് സർക്കാർ ചെയ്തത് തീർത്തും രാജ്യദ്രോഹ പ്രവർത്തനമാണ്, അത് ദേശവിരുദ്ധമാണ്. സ്വാതന്ത്ര്യസമര കാലഘട്ടത്തിൽ ബ്രിട്ടീഷുകാർ വന്ദേമാതരത്തെ നിരോധിച്ചതിന് സമാനമാണ് വി ഡി സതീശന്റെ നടപടിയെന്ന് അദ്ദേഹം ആരോപിച്ചു.
രാജ്യവ്യാപകമായി വന്ദേമാതരാ ഗാനം ആലപിച്ചിട്ടുണ്ട്, സ്വാതന്ത്ര്യാനന്തരവും കാശ്മീരിൽ ദേശീയ ഗാനം ആലപിക്കാൻ സാധിച്ചിരുന്നില്ല. എന്നാൽ ഇന്ന് കാശ്മീരിലും ദേശീയ പതാക ഉയർത്തി ദേശീയ ഗീതമായ വന്ദേമാതരവും ദേശീയഗാനമായ ജനഗണമനയും പൂർണമായും ആലപിക്കുവാൻ തയ്യാറായിരിക്കുന്നു.
ഇന്ത്യയിലെ എല്ലാ സംസ്ഥാനത്തും വന്ദേമാതരം ആലപിക്കുമ്പോഴാണ് പഴശ്ശിയും വേലുത്തമ്പിയും അടക്കമുള്ള ധീര ദേശാഭിമാനികളുടെ നാടായ കേരളത്തിൽ വി ഡി സതീശൻ എന്ന മുഖ്യമന്ത്രി വന്ദേമാതരത്തിന് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. ഈ നിരോധനത്തിന് അഞ്ച് വർഷത്തെ കാലാവധി മാത്രമേ ഉള്ളൂ, അതിനുശേഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ വന്ദേമാതരം പൂർണമായി ആലപിക്കുന്ന രാഷ്ട്രീയ സാഹചര്യം സംസ്ഥാനത്ത് സംജാതമാകുമെന്ന് അദ്ദേഹം പറഞ്ഞു.
സ്വാതന്ത്ര്യസമരസേനാനികളെയും ദേശാഭിമാനികളെയും സ്മരിക്കേണ്ട ദിനമാണ് സ്വാതന്ത്ര്യ ദിനം, എന്നാൽ കോൺഗ്രസും മുസ്ലിം ലീഗും അവരെ ആദരിച്ചില്ലെങ്കിലും അപമാനിക്കരുത്, വി ഡി സതീശൻ ബ്രിട്ടീഷ് ഭരണത്തിന്റെ പിന്തുടർച്ച അവകാശി ആണെന്ന് അദ്ദേഹം ആരോപിച്ചു.
ഭാരതത്തിന്റെ സ്വാതന്ത്ര്യം കണ്ണിലെ കൃഷ്ണമണി പോലെ സംരക്ഷിക്കാൻ തയ്യാറാവണം. ജാതിമത രാഷ്ട്രീയ ഭേദമന്യേ രാജ്യത്തിൻറെ ഐക്യവും അഖണ്ഡതയും സംരക്ഷിക്കാൻ മുഴുവൻ ജനങ്ങളും തയ്യാറാവണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
Key Words : VD Satheesan, British rule, P.K. Krishnadas

COMMENTS