കൊച്ചി : വടകരയിലെ എം ഡി എം എ ഇടപാടുമായി ബന്ധപ്പെട്ട കേസിൽ പൊലീസിന്റെ പിടിയിലായ അധ്യാപികമാരിൽ ഒരാളായ കാവ്യ കോടതിയിൽ ഹാജരാക്കവെ മാധ്യമങ്ങളോട് ...
കൊച്ചി : വടകരയിലെ എം ഡി എം എ ഇടപാടുമായി ബന്ധപ്പെട്ട കേസിൽ പൊലീസിന്റെ പിടിയിലായ അധ്യാപികമാരിൽ ഒരാളായ കാവ്യ കോടതിയിൽ ഹാജരാക്കവെ മാധ്യമങ്ങളോട് പ്രതികരിച്ചു. ലഹരിക്കേസിലെ പ്രധാനി തങ്ങളാണോ എന്ന ചോദ്യത്തിന്, താൻ പെട്ടുപോയതാണെന്നാണ് കാവ്യ മറുപടി നൽകിയത്. എന്നാൽ കേസിൽ അറസ്റ്റിലായ മറ്റൊരു അധ്യാപികയായ കീർത്തന ഇത് അല്ലല്ലോ പറയുന്നതെന്ന ചോദ്യത്തിന്, കീർത്തന പറയുന്നത് ശരിയല്ലെന്നും യഥാർത്ഥ സംഗതി താൻ പറയാമെന്നും കാവ്യ വ്യക്തമാക്കി.
കൂടുതൽ സംസാരിക്കാൻ അനുവദിക്കാതെ പൊലീസ് കാവ്യയെ കോടതിയിലേക്ക് കൊണ്ടുപോയി. സർവശിക്ഷ കേരളത്തിനു കീഴിൽ വിവിധ സ്കൂളുകളിലെ അധ്യാപകർക്കു പരിശീലനം നൽകുന്ന ബ്ലോക്ക് റിസോഴ്സ് സെന്ററിലെ അധ്യാപികമാരായ വി പി നീഷ്മ, കാവ്യ, കീർത്തന എന്നിവരാണ് കേസിൽ പിടിയിലായത്.
പ്രതികളെ മൂന്നു ദിവസം പൊലീസ് കസ്റ്റഡിയിൽ വിടണമെന്നാവശ്യപ്പെട്ടാണ് കാവ്യയെയും മറ്റൊരു പ്രതിയായ നീഷ്മയെയും വടകര കോടതിയിൽ ഹാജരാക്കിയത്. വെള്ളിയാഴ്ച വൈകിട്ട് നാലു മണിവരെ പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിടാൻ കോടതി ഉത്തരവിട്ടു. പ്രതികളെ ഒരുമിച്ചിരുത്തി ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് പൊലീസ് കോടതിയെ സമീപിച്ചത്.
Key Words : Vadakara MDMA Case, Teacher Kavya

COMMENTS