വാഷിംഗ്ടൺ: വരുന്ന സെപ്റ്റംബര്‍ 30-നകം ഇറാഖില്‍ അവശേഷിക്കുന്ന മുഴുവന്‍ സൈനികരെയും പിന്‍വലിക്കാന്‍ യു.എസ് തീരുമാനിച്ചു. യു.എസ് സെന്‍ട്രല്‍ കമാ...
വാഷിംഗ്ടൺ: വരുന്ന സെപ്റ്റംബര്‍ 30-നകം ഇറാഖില്‍ അവശേഷിക്കുന്ന മുഴുവന്‍ സൈനികരെയും പിന്‍വലിക്കാന്‍ യു.എസ് തീരുമാനിച്ചു. യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് കമാന്‍ഡര്‍ അഡ്മിറല്‍ ബ്രാഡ് കൂപ്പറുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം ഇറാഖ് പ്രധാനമന്ത്രിയുടെ ഓഫീസാണ് സുപ്രധാനമായ ഈ സമയപരിധി ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ഇസ്ലാമിക് സ്റ്റേറ്റിനെതിരായ (ഐ.എസ്.ഐ.എല്‍) യു.എസ് നേതൃത്വത്തിലുള്ള സഖ്യസേനയുടെ സൈനിക ദൗത്യം അവസാനിപ്പിക്കുന്നതിനുള്ള ഈ തീയതി നിശ്ചിതവും അന്തിമവുമാണെന്ന് ഇറാഖ് പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.
'ഒക്ടോബര്‍ 1 ഇറാഖിനെ സംബന്ധിച്ച് പുതിയൊരു ദിനമായിരിക്കും. കാരണം അന്നുമുതല്‍ രാജ്യം വിദേശ സൈനിക സാന്നിധ്യത്തില്‍ നിന്ന് പൂര്‍ണ്ണമായും മുക്തമാകും.' ഇറാഖ് പ്രധാനമന്ത്രി അലി അല്‍-സൈദി പ്രതികരിച്ചു. ഇറാഖിലെ സഖ്യസേനയുടെ സൈനിക ദൗത്യം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ബാഗ്ദാദും വാഷിംഗ്ടണും തമ്മില്‍ അന്തിമ ധാരണയിലെത്തിയതായും അധികൃതര്‍ അറിയിച്ചു.
Key Words : US Troops, Iraq

COMMENTS