ഒട്ടാവ: യുണൈറ്റഡ് സ്റ്റേറ്റ്സുമായി നടത്തിവന്ന നിർണായക വ്യാപാര ചർച്ചകളിൽനിന്ന് കാനഡ പെട്ടെന്ന് പിന്മാറി. അവസാന നിമിഷത്തിൽ യുഎസ് മുന്നോട്ടുവെച...
ഒട്ടാവ: യുണൈറ്റഡ് സ്റ്റേറ്റ്സുമായി നടത്തിവന്ന നിർണായക വ്യാപാര ചർച്ചകളിൽനിന്ന് കാനഡ പെട്ടെന്ന് പിന്മാറി. അവസാന നിമിഷത്തിൽ യുഎസ് മുന്നോട്ടുവെച്ച കടുത്ത നിബന്ധനകൾ അംഗീകരിക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കിയാണ് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി ചർച്ചകൾ താൽക്കാലികമായി നിർത്തിവെച്ചതായി പ്രഖ്യാപിച്ചത്.
കാനഡയുടെ മുഖ്യ ചർച്ചാസംഘത്തോട് വാഷിംഗ്ടണിൽനിന്ന് ഉടനടി മടങ്ങിവരാൻ രാജ്യം നിർദ്ദേശം നൽകിയിട്ടുണ്ട്. യുഎസ് മുന്നോട്ടുവെച്ച പുതിയ നിബന്ധനകൾ അന്യായവും കാനഡയുടെ സാമ്പത്തിക താൽപ്പര്യങ്ങൾക്ക് ദോഷകരവുമാണെന്ന് പ്രധാനമന്ത്രി മാർക്ക് കാർണി കുറ്റപ്പെടുത്തി. കാനഡ ചർച്ചകളിൽനിന്ന് പിന്മാറിയതിന് തൊട്ടുപിന്നാലെ, കാനഡയിൽനിന്നുള്ള 28 ബില്യൺ ഡോളർ മൂല്യമുള്ള ഉൽപ്പന്നങ്ങൾക്ക് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ച 50 ശതമാനം അധിക ഇറക്കുമതി തീരുവ പ്രാബല്യത്തിൽ വന്നു.ശക്തമായ തിരിച്ചടിയുമായി കാനഡയുഎസിന്റെ ഏകപക്ഷീയമായ ഈ നടപടിക്കെതിരെ ശക്തമായ തിരിച്ചടി നൽകുമെന്ന് കാനഡ വ്യക്തമാക്കിയിട്ടുണ്ട്.
യുഎസ് ചുമത്തിയ തീരുവയ്ക്ക് അത്രതന്നെ തുകയുടെ (Dollar-for-Dollar) പ്രതികാര തീരുവ അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് മേൽ ചുമത്തുമെന്ന് പ്രധാനമന്ത്രി മാർക്ക് കാർണി പ്രഖ്യാപിച്ചു. കനേഡിയൻ തൊഴിലാളികളെയും ബിസിനസുകളെയും സംരക്ഷിക്കാൻ മറ്റ് വഴികളില്ലെന്നാണ് ഒട്ടാവയുടെ നിലപാട്.കാനഡ അവസരം നഷ്ടപ്പെടുത്തിയെന്ന് യുഎസ്അതേസമയം, ചരിത്രപരമായ ഒരു വ്യാപാര കരാറിലെത്താനുള്ള വലിയൊരു അവസരമാണ് കാനഡ നഷ്ടപ്പെടുത്തിയതെന്ന് യുഎസ് ട്രേഡ് പ്രതിനിധി ജാമിയേസൺ ഗ്രീർ പ്രതികരിച്ചു.
കഴിഞ്ഞ ദിവസങ്ങളിൽ ഇരുരാജ്യങ്ങളും തമ്മിലുണ്ടാക്കിയ ധാരണകളിൽനിന്ന് കാനഡയാണ് പിന്നോട്ടുപോയതെന്നും പുതിയ ആവശ്യങ്ങൾ ഉന്നയിച്ചതെന്നും യുഎസ് ആരോപിച്ചു.പ്രശ്നപരിഹാരത്തിനുള്ള ചർച്ചകൾ പരാജയപ്പെട്ടതോടെ, വരുംദിവസങ്ങളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധം കൂടുതൽ വഷളാകുമെന്നാണ് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നത്.
key Words : US,Canada , Dollar, Mark Carney

COMMENTS