.

ഓണക്കാലത്തും മാനം തെളിയില്ല; സംസ്ഥാനത്ത് വരും ദിവസങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും കാലവർഷം കനക്കുന്നു. വരാനിരിക്കുന്ന ഓണ നാളുകളിലും സംസ്ഥാനത്ത് പരക്കെ കനത്ത മഴയ്ക്ക് സാധ...



തിരുവനന്തപുരം: ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും കാലവർഷം കനക്കുന്നു. വരാനിരിക്കുന്ന ഓണ നാളുകളിലും സംസ്ഥാനത്ത് പരക്കെ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വിവിധ ജില്ലകളിൽ വരും ദിവസങ്ങളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഞായറാഴ്ച (ഓഗസ്റ്റ് 23) വടക്കൻ കേരളത്തിലെ കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ നാല് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിങ്കളാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിലും, ഉത്രാട ദിനമായ ചൊവ്വാഴ്ച കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും മഞ്ഞ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഈ ജില്ലകളിൽ പ്രവചിച്ചിരിക്കുന്നത്.

വടക്കുകിഴക്കൻ മധ്യപ്രദേശിന് മുകളിലുള്ള ന്യൂനമർദ്ദവും ബംഗാൾ ഉൾക്കടലിലെ ചക്രവാതച്ചുഴികളുമാണ് സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകാൻ കാരണം. അന്തരീക്ഷം മേഘാവൃതമായിരിക്കുമെന്നതിനാൽ ഇത്തവണത്തെ ഓണാഘോഷങ്ങൾക്ക് മഴ വില്ലനായേക്കുമെന്നാണ് വിലയിരുത്തൽ.

കടലിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ ഓഗസ്റ്റ് 23 മുതൽ 25 വരെ കേരള-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പൂർണ്ണ വിലക്കേർപ്പെടുത്തിയിട്ടുണ്ട്. 

Key Words : Onam, Rain

COMMENTS


Name

',5,11,2,a,5,Accident,7,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,766,Cinema,1297,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,33,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,3,guruvayur,1,hartal,1,ind,1,indi,1,India,7914,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,kejrival,1,ker,1,kera,7,keral,2,Kerala,18926,Kochi.,2,Latest News,3,lifestyle,353,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,2616,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,413,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pra,2,prav,1,pravasi,1091,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,1262,Tamil Nadu,2,Tax,1,tc,1,temple,1,Tennis,1,Video,2,Vladimir Putin,1,World,2606,
ltr
item
www.vyganews.com: ഓണക്കാലത്തും മാനം തെളിയില്ല; സംസ്ഥാനത്ത് വരും ദിവസങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യത
ഓണക്കാലത്തും മാനം തെളിയില്ല; സംസ്ഥാനത്ത് വരും ദിവസങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യത
https://blogger.googleusercontent.com/img/a/AVvXsEhQurwvsbNPUsFMYsID71XPbTBHhTW2YeyZZWL-TXom8mgEnoVjSQr8UUOF69UjEDEuo6grhYjJSHbGD5t_e_IVjm6aj2Ey-EJ0rqhV8TPQYxH4JDSyoP2je5q3t5LshBjnfHvC4AdVY4tn6tvonsvewUxMr_jcXvHLQWej26-9qIlqr3DB-0wJ7z4mVXxz
https://blogger.googleusercontent.com/img/a/AVvXsEhQurwvsbNPUsFMYsID71XPbTBHhTW2YeyZZWL-TXom8mgEnoVjSQr8UUOF69UjEDEuo6grhYjJSHbGD5t_e_IVjm6aj2Ey-EJ0rqhV8TPQYxH4JDSyoP2je5q3t5LshBjnfHvC4AdVY4tn6tvonsvewUxMr_jcXvHLQWej26-9qIlqr3DB-0wJ7z4mVXxz=s72-c
www.vyganews.com
https://www.vyganews.com/2026/08/there-is-no-rain-during-onam-heavy-rain.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2026/08/there-is-no-rain-during-onam-heavy-rain.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy