ന്യൂഡൽഹി : വന്ദേമാതര വിവാദവുമായി ബന്ധപ്പെട്ട് സോണിയ ഗാന്ധിക്കെതിരെ നടക്കുന്ന പ്രചാരണങ്ങളില്‍ യാതൊരു കഴമ്പുമില്ല. സോണിയ ഗാന്ധിക്ക് പിന്തുണ പ്...
ന്യൂഡൽഹി : വന്ദേമാതര വിവാദവുമായി ബന്ധപ്പെട്ട് സോണിയ ഗാന്ധിക്കെതിരെ നടക്കുന്ന പ്രചാരണങ്ങളില്‍ യാതൊരു കഴമ്പുമില്ല. സോണിയ ഗാന്ധിക്ക് പിന്തുണ പ്രഖ്യാപിച്ച് സി പി എം. എ ഐ സി സി ആസ്ഥാനത്തെ വന്ദേമാതര വിവാദത്തിൽ സി പി എം ജന. സെക്രട്ടറി എം എ ബേബി നിലപാടുമായി രംഗത്തെത്തി.
വിവാദത്തിൽ കോൺഗ്രസ് നേതാക്കൾ ഇതിനോടകം തന്നെ വ്യക്തത വരുത്തിയിട്ടുള്ള സാഹചര്യത്തിൽ, സോണിയാഗാന്ധിയെയോ മറ്റ് കോൺഗ്രസ് നേതാക്കളെയോ ഇക്കാര്യത്തിൽ ഇനി വിമർശിക്കേണ്ടതില്ലെന്നാണ് എം എ ബേബിയുടെ നിലപാട്.
ഇത്തരം കേസുകളെല്ലാം പ്രതിപക്ഷത്തെ വേട്ടയാടുന്നതിന്റെ ഭാഗമാണ്. പ്രതിപക്ഷ നേതാക്കളെ വേട്ടയാടുക എന്നുള്ള വ്യക്തമായ ഒരു പദ്ധതി നിലവില്‍ ബി ജെ പിക്കുണ്ട്. ഈ വേട്ടയാടല്‍ പദ്ധതിയുടെ ഭാഗമായിട്ടാണ് വന്ദേമാതരത്തിന്റെ പേരില്‍ ഇന്ത്യയുടെ പലഭാഗത്തും സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും എതിരെ കേസുകള്‍ ചാർജ് ചെയ്യുന്നത്.
ഇതില്‍ അടിസ്ഥാനമില്ലെന്നും എ ഐ സി സി ആസ്ഥാനത്ത് നടന്ന കാര്യങ്ങളെക്കുറിച്ച് അവർ തന്നെ ഇതിനോടകം വിശദീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Key Words: Sonia Gandhi, Vande Matara controversy, CPM

COMMENTS