തിരുവനന്തപുരം : ബെവ്കോ ഇപ്പൊഴല്ല നഷ്ടത്തിലായത് എന്നും, എൽ ഡി എഫ് സർക്കാർ എടുത്ത തീരുമാനങ്ങൾ കൊണ്ടാണ് ബിവറേജസ് കോർപ്പറേഷൻ സാമ്പത്തിക നഷ്ടത്ത...
തിരുവനന്തപുരം : ബെവ്കോ ഇപ്പൊഴല്ല നഷ്ടത്തിലായത് എന്നും, എൽ ഡി എഫ് സർക്കാർ എടുത്ത തീരുമാനങ്ങൾ കൊണ്ടാണ് ബിവറേജസ് കോർപ്പറേഷൻ സാമ്പത്തിക നഷ്ടത്തിലായതെന്നും എക്സൈസ് മന്ത്രി എം ലിജു വ്യക്തമാക്കി. ബെവ്കോയുടെ ഉൽപ്പാദനം 21,000 കോടിയിലേക്ക് വർധിച്ചെങ്കിലും, അഞ്ച് പൈസയായിരുന്ന ഗ്യാളനേജ് ഫീസ് 10 രൂപയായി ഉയർത്തിയത് കമ്പനിക്ക് വലിയ തിരിച്ചടിയായി.
വെയർഹൗസിൽ നിന്നും ഔട്ട്‌ലെറ്റുകളിലേക്ക് മാറ്റുമ്പോൾ സർക്കാരിന് നൽകിയിരുന്ന ഗ്യാളനേജ് ഫീസ് വർധിപ്പിച്ചതോടെ 10 കോടി നൽകിയിരുന്നിടത്ത് ഒറ്റത്തടിക്കു 200 കോടിയും പിന്നീട് 400 കോടിയിലധികം രൂപയുമാണ് സർക്കാരിന് നൽകേണ്ടി വന്നത്.
ലാഭത്തിന് പുറമേ റിസർവ് ഫണ്ടിൽ നിന്ന് കൂടി പണമെടുത്തു കൊടുക്കേണ്ടി വന്നതാണ് ബെവ്കോയെ നഷ്ടത്തിലേക്ക് നയിച്ചതെന്നും, ഈ വർഷം മാത്രം 180 കോടി രൂപയുടെ നഷ്ടമുണ്ടായെന്നും മന്ത്രി പറഞ്ഞു. സർക്കാരിന്റെ ഈ നടപടിയെ ബെവ്കോ നേരത്തെ തന്നെ എതിർത്തിരുന്നുവെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.
Key Words : LDF Government, Beverages Corporation, Excise Minister M Liju

COMMENTS