ന്യൂഡൽഹി: കൊളംബിയയുടെ പടിഞ്ഞാറൻ മേഖലയായ ചോക്കോ പ്രവിശ്യയില്‍ ഉണ്ടായ ശക്തമായ ഭൂകമ്പത്തില്‍ കെട്ടിടങ്ങള്‍ക്ക് നാശനഷ്ടം. നിരവധി പേർക്ക് പരിക്ക...
ന്യൂഡൽഹി: കൊളംബിയയുടെ പടിഞ്ഞാറൻ മേഖലയായ ചോക്കോ പ്രവിശ്യയില്‍ ഉണ്ടായ ശക്തമായ ഭൂകമ്പത്തില്‍ കെട്ടിടങ്ങള്‍ക്ക് നാശനഷ്ടം. നിരവധി പേർക്ക് പരിക്കേറ്റു. തിങ്കളാഴ്ച വൈകിട്ട് ആറു മണിയോടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. തലസ്ഥാനമായ ബൊഗോട്ടയിലും പ്രകമ്പനം അനുഭവപ്പെട്ടു. അയല്‍ രാജ്യങ്ങളായ വെനസ്വേലയിലും ഇക്വഡോറിലും ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്.
ബൊഗോട്ടയില്‍ നിന്ന് ഏകദേശം 400 കിലോമീറ്റർ പടിഞ്ഞാറ് സാൻജോെസെ ഡെല്‍ പാല്‍മർ നഗരത്തിന് സമീപമാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. റിക്ടർ സ്കെയിലില്‍ 6.6 തീവ്രത രേഖപ്പെടുത്തിയതായി കൊളംബിയയുടെ നാഷണല്‍ യൂണിറ്റ് ഫോർ ഡിസാസ്റ്റർ റിസ്ക് മാനേജ്മെന്റ് അറിയിച്ചു.
എന്നാല്‍ യു എസ് ജിയോളജിക്കല്‍ സർവേയും കൊളംബിയയിലെ ഭൂകമ്പ നിരീക്ഷണ ഏജൻസിയും 7.4 തീവ്രതയുള്ള ഭൂചലനമാണ് അനുഭവപ്പെട്ടതെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
Key Words : Strong Earthquake, Colombia, Buildings Damage

COMMENTS