കോഴിക്കോട്: പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനമായ മീലാദ്-ശരീഫ് (നബിദിനം) ഇന്ന് നാടെങ്ങും ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ ആഘോഷിക്കും. വിപുലമായ ...
കോഴിക്കോട്: പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനമായ മീലാദ്-ശരീഫ് (നബിദിനം) ഇന്ന് നാടെങ്ങും ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ ആഘോഷിക്കും. വിപുലമായ പരിപാടികളാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒരുക്കിയിട്ടുള്ളത്.
ഇന്ന് പുലർച്ചെ മുതൽ തന്നെ മഹല്ലുകളും മദ്രസകളും കേന്ദ്രീകരിച്ച് പ്രത്യേക പ്രാർത്ഥനകളും മൗലിദ് സദസ്സുകളും ആരംഭിക്കും. പ്രവാചകന്റെ ജീവിത സന്ദേശങ്ങളും കാരുണ്യവും വിളിച്ചോതുന്ന വർണ്ണാഭമായ നബിദിന റാലികൾ രാവിലെ വിവിധ കേന്ദ്രങ്ങളിൽ നടക്കും. മദ്രസ വിദ്യാർത്ഥികളുടെ ദഫ് മുട്ട്, സ്കൗട്ട്, വിവിധ കലാപരിപാടികൾ എന്നിവ റാലികൾക്ക് മാറ്റുകൂട്ടും.
ആഘോഷങ്ങളുടെ ഭാഗമായി നിർധനർക്ക് വസ്ത്രങ്ങളും ഭക്ഷണവും വിതരണം ചെയ്യുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളും പലയിടങ്ങളിലും സംഘടിപ്പിച്ചിട്ടുണ്ട്. മദ്രസകൾ കേന്ദ്രീകരിച്ച് കുട്ടികളുടെ കലാ-സാഹിത്യ മത്സരങ്ങളും പൊതുവേദികളിൽ പ്രവാചക പ്രകീർത്തന പ്രഭാഷണങ്ങളും നടക്കും. പ്രവാചകന്റെ സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം ജനങ്ങളിലെത്തിക്കാൻ ഈ ദിനം ഏവരും പ്രയോജനപ്പെടുത്തണമെന്ന് മതപണ്ഡിതന്മാർ ആഹ്വാനം ചെയ്തു.
Key Words : Nabi Day

COMMENTS