ന്യൂഡൽഹി: സോണിയാ ഗാന്ധിയുടെ ആത്മകഥയായ ‘Belonging: A Journey of Love’ എന്ന പുസ്തകത്തിന്റെ പ്രസാധനവുമായി ബന്ധപ്പെട്ട വിവാദങ്ങൾ കെട്ടടങ്ങുന്നില...
ന്യൂഡൽഹി: സോണിയാ ഗാന്ധിയുടെ ആത്മകഥയായ ‘Belonging: A Journey of Love’ എന്ന പുസ്തകത്തിന്റെ പ്രസാധനവുമായി ബന്ധപ്പെട്ട വിവാദങ്ങൾ കെട്ടടങ്ങുന്നില്ല.
അന്താരാഷ്ട്രതലത്തിൽ 'ആൽഫ്രഡ് എ. നോഫ്' പെൻഗ്വിൻ റാൻഡം ഹൗസ് ഇന്ത്യ 2026 നവംബർ 10-ന് പ്രസിദ്ധീകരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇന്ത്യയിൽ ഈ പുസ്തകം പ്രസിദ്ധീകരിക്കുന്നതിൽ നിന്ന് പ്രസാധകരായ 'പെൻഗ്വിൻ റാൻഡം ഹൗസ് ഇന്ത്യ' പിന്മാറി എന്ന മാധ്യമ റിപ്പോർട്ടുകളോടെയാണ് വിവാദം ആരംഭിച്ചത്.
നരേന്ദ്ര മോദി, ആർ.എസ്.എസ്, ചൈനീസ് അതിർത്തി തർക്കം തുടങ്ങിയ രാഷ്ട്രീയ വിഷയങ്ങൾ പരാമർശിക്കുന്ന ഭാഗങ്ങളിൽ മാറ്റങ്ങളോ ഒഴിവാക്കലുകളോ വരുത്താൻ പ്രസാധകർ ആവശ്യപ്പെട്ടെന്നും സോണിയ ഗാന്ധി അത് നിരസിച്ചെന്നുമാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.
കേന്ദ്ര സർക്കാരിന്റെയോ ഭരണകക്ഷിയുടെയോ സമ്മർദ്ദം മൂലമാണ് പെൻഗ്വിൻ ഇന്ത്യ പുസ്തകത്തിൽ തിരുത്തലുകൾ ആവശ്യപ്പെട്ടതെന്ന ആരോപണവുമായി കോൺഗ്രസ് നേതാക്കൾ രംഗത്തെത്തി.
വിവാദം കനത്തതോടെ പെൻഗ്വിൻ റാൻഡം ഹൗസ് ഇന്ത്യ ഔദ്യോഗിക വിശദീകരണവുമായി എത്തി.
പുസ്തകങ്ങളിൽ വസ്തുതാപരിശോധന നടത്താനും ആവശ്യമായ മാറ്റങ്ങൾ നിർദ്ദേശിക്കാനും ഉള്ള അവകാശം പ്രസാധകർക്കുണ്ടെന്ന് പെൻഗ്വിൻ പറയുന്നു.
തങ്ങൾ പുസ്തകം പ്രസിദ്ധീകരിക്കാൻ തയ്യാറായിരുന്നു എന്നും, വാർത്തകളിൽ വരുന്ന പ്രചാരണങ്ങൾ പൂർണ്ണമായും ശരിയല്ലെന്നും അവർ വ്യക്തമാക്കി.
ഇറ്റലിയിലെ ബാല്യകാലം, രാജീവ് ഗാന്ധിയുമായുള്ള വിവാഹം, ഇന്ദിരാ-രാജീവ് ഗാന്ധിമാരുടെ വധം, 2004-ൽ പ്രധാനമന്ത്രി പദം നിരസിച്ചത് തുടങ്ങിയ വ്യക്തിപരവും രാഷ്ട്രീയവുമായ ഓർമ്മകൾ പുസ്തകത്തിൽ വിവരിക്കുന്നുണ്ട്.
പെൻഗ്വിൻ പിന്മാറിയതോടെ ഹാർപ്പർ കോളിൻസ് അടക്കമുള്ള മറ്റ് പ്രമുഖ പ്രസാധകർ ഇന്ത്യയിലെ പബ്ലിഷിംഗ് അവകാശത്തിനായി ചർച്ചകൾ നടത്തുകയാണ്.


COMMENTS