കൊച്ചി: പ്രശസ്ത പിന്നണി ഗായകൻ അഫ്സലിന്റെ മകൾ മുഹ്സിന വിവാഹിതയായി. ചാവക്കാട് സ്വദേശിയും ദോഹയിൽ ആർകിടെക്ടുമായ മിദിലാജ് ആണ് വരൻ. ഞായറാഴ്ച കൊച്ച...
കൊച്ചി: പ്രശസ്ത പിന്നണി ഗായകൻ അഫ്സലിന്റെ മകൾ മുഹ്സിന വിവാഹിതയായി. ചാവക്കാട് സ്വദേശിയും ദോഹയിൽ ആർകിടെക്ടുമായ മിദിലാജ് ആണ് വരൻ. ഞായറാഴ്ച കൊച്ചി അസീസിയ കൺവെൻഷൻ സെന്ററിൽ വെച്ചായിരുന്നു വിവാഹാഘോഷം. എംബിഎ ബിരുദധാരിയാണ് മുഹ്സിന.
മലയാള സിനിമയിലെയും സംഗീത ലോകത്തെയും പ്രമുഖരുടെ സാന്നിധ്യം കൊണ്ട് വിവാഹവേദി ശ്രദ്ധേയമായി. ഗായികമാരായ സുജാത മോഹൻ, ജ്യോത്സ്ന, രാജലക്ഷ്മി, സംഗീത സംവിധായകൻ ബിജിബാൽ, ഗായകരായ അൻവർ സാദത്ത്, സുദീപ് കുമാർ, കെ.കെ. നിഷാദ്, പന്തളം ബാലൻ, പ്രദീപ് പള്ളുരുത്തി, സന്നിധാനന്ദൻ, ജി. ശ്രീറാം തുടങ്ങി നിരവധി താരങ്ങൾ ചടങ്ങിൽ പങ്കെടുത്തു.
ചടങ്ങിനെത്തിയ പ്രിയ ഗായകർ ഒത്തുചേർന്ന് പാട്ടുകൾ പാടിയത് വിവാഹവേദിയെ വലിയൊരു സംഗീതോത്സവമാക്കി മാറ്റി. സഹപ്രവർത്തകന്റെ മകളുടെ വിവാഹം ആഘോഷമാക്കാൻ എത്തിയ ഗായകരുടെ ചിത്രങ്ങളും വീഡിയോകളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.
Key Words : Singer Afzal, Marriage

COMMENTS