കോതമംഗലം: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ അർജുൻ ആയങ്കിക്ക് ഒരു കേസിൽ കൂടി ജാമ്യം ലഭിച്ചു. കോതമംഗലം എസ്എച്ച്ഒയെ (സ്റ്റേഷൻ ഹൗസ് ഓഫീസർ) ഭീഷണി...
കോതമംഗലം: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ അർജുൻ ആയങ്കിക്ക് ഒരു കേസിൽ കൂടി ജാമ്യം ലഭിച്ചു. കോതമംഗലം എസ്എച്ച്ഒയെ (സ്റ്റേഷൻ ഹൗസ് ഓഫീസർ) ഭീഷണിപ്പെടുത്തിയ കേസിൽ കോതമംഗലം മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ഈ കേസിൽ ജാമ്യം ലഭിച്ചെങ്കിലും അർജുൻ ആയങ്കിക്ക് ഉടൻ ജയിൽ മോചിതനാകാൻ കഴിയില്ല. സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിനുള്ള 'കാപ്പ' നിയമപ്രകാരമുള്ള നടപടികൾ നിലനിൽക്കുന്നതിനാലാണിത്. നിലവിൽ തലശ്ശേരി സബ് ജയിലിലാണ് അർജുൻ ആയങ്കി കഴിയുന്നത്.
Key Words : Arjun Ayanki, Bail, KAPA

COMMENTS