ദുബായ്: പശ്ചിമേഷ്യൻ മേഖലയിൽ സുരക്ഷാ ആശങ്കകൾ ശക്തമായതിനെ തുടർന്ന് ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) രാജ്യങ്ങളിലേക്കുള്ള വിമാന സർവീസുകൾ പ്രമുഖ രാജ്യാ...
ദുബായ്: പശ്ചിമേഷ്യൻ മേഖലയിൽ സുരക്ഷാ ആശങ്കകൾ ശക്തമായതിനെ തുടർന്ന് ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) രാജ്യങ്ങളിലേക്കുള്ള വിമാന സർവീസുകൾ പ്രമുഖ രാജ്യാന്തര, പ്രാദേശിക വിമാനക്കമ്പനികൾ റദ്ദാക്കുകയോ സമയക്രമം മാറ്റുകയോ ചെയ്തു. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ മുൻനിർത്തിയാണ് കമ്പനികളുടെ അടിയന്തര തീരുമാനം.
മേഖലയിലെ നിലവിലെ സാഹചര്യങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്ന് വിവിധ എയർലൈൻ അധികൃതർ അറിയിച്ചു. സർവീസുകൾ റദ്ദാക്കിയതോടെ ഒട്ടനവധി യാത്രക്കാരാണ് വിമാനത്താവളങ്ങളിൽ കുടുങ്ങിയത്. മുൻകൂട്ടി ടിക്കറ്റ് എടുത്തവർ യാത്ര തിരിക്കുന്നതിന് മുൻപ് അതത് വിമാനക്കമ്പനികളുമായി ബന്ധപ്പെട്ട് സർവീസുകളുടെ പുതിയ വിവരങ്ങൾ ഉറപ്പുവരുത്തണമെന്ന് അധികൃതർ നിർദേശിച്ചു. വരും ദിവസങ്ങളിലെ സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷമേ സർവീസുകൾ സാധാരണ നിലയിലാക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കൂ.
Key Words : Security Issue, Pravasi News, GCC Countries

COMMENTS