കൊൽക്കത്ത: രാജ്യത്തെ പിടിച്ചുലച്ച ആർ.ജി കർ മെഡിക്കൽ കോളേജ് ബലാത്സംഗ-കൊലക്കേസിൽ വൻ രാഷ്ട്രീയ തിരിവ്. തെളിവ് നശിപ്പിക്കാൻ ശ്രമിച്ച കേസിൽ പാനിഹ...
കൊൽക്കത്ത: രാജ്യത്തെ പിടിച്ചുലച്ച ആർ.ജി കർ മെഡിക്കൽ കോളേജ് ബലാത്സംഗ-കൊലക്കേസിൽ വൻ രാഷ്ട്രീയ തിരിവ്. തെളിവ് നശിപ്പിക്കാൻ ശ്രമിച്ച കേസിൽ പാനിഹാട്ടിയിലെ മുൻ തൃണമൂൽ കോൺഗ്രസ് (ടി.എം.സി) എം.എൽ.എ നിർമൽ ഘോഷിനെ പശ്ചിമ ബംഗാൾ പോലീസ് അറസ്റ്റ് ചെയ്തു. സംഭവം നടന്ന് രണ്ട് വർഷത്തിന് ശേഷമാണ് ഈ നിർണായക അറസ്റ്റ്. ഒഡീഷയിലെ പുരിയിലുള്ള ഒരു ഹോട്ടലിൽ ഒളിവിൽ കഴിയുകയായിരുന്ന ഇയാളെ ബരാക്ക്പൂർ പോലീസിന്റെ പ്രത്യേക സംഘമാണ് പിടികൂടിയത്.
കൊല്ലപ്പെട്ട വനിതാ ഡോക്ടറുടെ മൃതദേഹം കുടുംബത്തിന്റെ അനുമതിയില്ലാതെ അതിവേഗം സംസ്കരിക്കാൻ മുൻകൈ എടുത്തു എന്നതാണ് ഇയാൾക്കെതിരെയുള്ള പ്രധാന കുറ്റം. രണ്ടാമതൊരു പോസ്റ്റ്‌മോർട്ടം നടത്താനുള്ള സാധ്യത ഇല്ലാതാക്കാനാണ് പ്രതികൾ ശ്രമിച്ചതെന്ന് പോലീസ് പറഞ്ഞു.സംസ്കാര ചടങ്ങിനായുള്ള സമ്മതപത്രത്തിൽ ഒപ്പിട്ടിരിക്കുന്നത് ഇരയുടെ മാതാപിതാക്കളല്ലെന്നും, അയൽവാസികളുടെ വ്യാജ ഒപ്പുകളാണ് ഇതിനായി ഉപയോഗിച്ചതെന്നും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
കൂടാതെ, ശ്മശാനത്തിൽ മറ്റ് രണ്ട് മൃതദേഹങ്ങൾ വരിയിലുണ്ടായിരുന്നിട്ടും രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് അവ മറികടന്നാണ് ഡോക്ടറുടെ മൃതദേഹം അതിവേഗം സംസ്കരിച്ചത്.കൊല്ലപ്പെട്ട ഡോക്ടറുടെ പിതാവ് നൽകിയ പുതിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നിർമൽ ഘോഷ്, പാനിഹാട്ടി മുൻസിപ്പൽ കൗൺസിലർ സോമനാഥ് ദേ, സഞ്ജീവ് മുഖർജി എന്നിവർക്കെതിരെ പോലീസ് കേസ് എടുത്തത്. കേസിലെ പ്രധാന അന്വേഷണം സി.ബി.ഐ തുടരുകയാണ്.
Key Words : RG Kar case, Rape Case, Nirmal Ghosh, Arrest, Odisha

COMMENTS