ദുബായ്: യുഎഇയിൽ പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനത്തോടനുബന്ധിച്ചുള്ള ഔദ്യോഗിക പൊതുഅവധി പ്രഖ്യാപിച്ചു. ഓഗസ്റ്റ് 28 വെള്ളിയാഴ്ചയായിരിക്കും ര...
ദുബായ്: യുഎഇയിൽ പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനത്തോടനുബന്ധിച്ചുള്ള ഔദ്യോഗിക പൊതുഅവധി പ്രഖ്യാപിച്ചു. ഓഗസ്റ്റ് 28 വെള്ളിയാഴ്ചയായിരിക്കും രാജ്യത്ത് പൊതുഅവധിയെന്ന് യുഎഇ അധികൃതർ അറിയിച്ചു. റബീഉൽ അവ്വൽ മാസപ്പിറവി ദൃശ്യമായതോടെ നബിദിനം ഓഗസ്റ്റ് 25 ചൊവ്വാഴ്ചയാണെന്ന് സ്ഥിരീകരിച്ചിരുന്നു. എന്നാൽ വാരാന്ത്യത്തോട് അനുബന്ധിച്ച് ജീവനക്കാർക്ക് നീണ്ട അവധി ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് അവധി വെള്ളിയാഴ്ചയിലേക്ക് മാറ്റിയത്.
വെള്ളിയാഴ്ചത്തെ പൊതുഅവധിക്ക് ശേഷം ശനി, ഞായർ ദിവസങ്ങൾ വരുന്നതിനാൽ രാജ്യത്തെ ജനങ്ങൾക്ക് തുടർച്ചയായ മൂന്ന് ദിവസത്തെ നീണ്ട വാരാന്ത്യം (ലോഗ് വീക്കെൻഡ്) ആസ്വദിക്കാനാകും. രാജ്യത്തെ പൊതുമേഖലയിലെയും സ്വകാര്യമേഖലയിലെയും മുഴുവൻ ജീവനക്കാർക്കും ഈ ശമ്പളത്തോടുകൂടിയ അവധി ബാധകമായിരിക്കുമെന്ന് ഗവൺമെന്റ് മീഡിയ ഓഫീസ് അറിയിച്ചു.
അവധിക്ക് ശേഷം ഓഗസ്റ്റ് 31 തിങ്കളാഴ്ചയായിരിക്കും രാജ്യത്തെ ഓഫീസുകളും സ്ഥാപനങ്ങളും സാധാരണ നിലയിൽ വീണ്ടും പ്രവർത്തിച്ചുതുടങ്ങുക. പുതിയ മാസപ്പിറവി ദൃശ്യമായതോടെ ഹിജ്ര വർഷം 1448-ലെ റബീഉൽ അവ്വൽ മാസത്തിന് രാജ്യത്ത് തുടക്കമായിട്ടുണ്ട്.
Key Words : Pravasi news, Holiday, UAE

COMMENTS