Producer Geo Kuttappan passed away
കൊച്ചി: ചലച്ചിത്ര നിര്‍മ്മാതാവ് ജിയോ കുട്ടപ്പന്‍ (എന്‍.ജി ജോണ്‍) (90) അന്തരിച്ചു. ബുധനാഴ്ച രാവിലെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. സംസ്‌കാരം വ്യാഴാഴ്ച നടക്കും.
മലയാള സിനിമയുടെ ആദ്യകാല വിതരണക്കാരനായിരുന്ന എന്‍.എക്‌സ് ജോര്‍ജിന്റെ മകനാണ് ജിയോ കുട്ടപ്പന്‍. ഐ.വി ശശിയുടെ സിനിമകളാണ് ജിയോ കുട്ടപ്പന്‍ ഏറെയും നിര്‍മ്മിച്ചിട്ടുള്ളത്.
മീന്‍, ഇനിയും പുഴ ഒഴുകും, ഏഴാം കടലിനക്കരെ, ഇന്നല്ലെങ്കില്‍ നാളെ, ഈ നാട്, മിനിമോള്‍, ആറ്റുവഞ്ചി ഉലഞ്ഞപ്പോള്‍, ഉണരൂ തുടങ്ങിയവയാണ് അദ്ദേഹം നിര്‍മ്മിച്ച ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങള്‍.
Keywords: Geo Kuttappan, Producer, Cinema, Passed away


COMMENTS