ലണ്ടൻ: ബ്രിട്ടിഷ് രാജകുടുംബാംഗമായ യൂജിനി രാജകുമാരി തൻ്റെ നവജാത മകളുടെ പേര് വിവരങ്ങൾ പുറത്തുവിട്ടു. 'അഡലൈഡ് എലിസബത്ത് അന്നിന ബ്രൂക്സ്ബാ...
ലണ്ടൻ: ബ്രിട്ടിഷ് രാജകുടുംബാംഗമായ യൂജിനി രാജകുമാരി തൻ്റെ നവജാത മകളുടെ പേര് വിവരങ്ങൾ പുറത്തുവിട്ടു. 'അഡലൈഡ് എലിസബത്ത് അന്നിന ബ്രൂക്സ്ബാങ്ക്' എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. കുഞ്ഞ് ജനിച്ച് രണ്ടാഴ്ചയ്ക്ക് ശേഷം താരം ഇൻസ്റ്റഗ്രാമിലൂടെയാണ് ഈ സന്തോഷവാർത്ത പങ്കുവെച്ചത്.യൂജിനി രാജകുമാരിയുടെയും ഭർത്താവ് ജാക്ക് ബ്രൂക്സ്ബാങ്കിന്റെയും മൂന്നാമത്തെ കുഞ്ഞാണ് അഡലൈഡ്. തങ്ങൾ ഏറെ സ്നേഹിക്കുകയും ആദരിക്കുകയും ചെയ്യുന്ന മൂന്ന് വ്യക്തികളോടുള്ള ബഹുമാനാർത്ഥമാണ് ഈ പേര് തിരഞ്ഞെടുത്തതെന്ന് യൂജിനി കുറിച്ചു.
അന്തരിച്ച എലിസബത്ത് രാജ്ഞിയോടുള്ള ആദരസൂചകമായാണ് 'എലിസബത്ത്' എന്ന പേര് നൽകിയത്. വില്യം നാലാമൻ രാജാവിന്റെ പത്നിയായിരുന്ന അഡലൈഡ് രാജ്ഞിയിൽ നിന്നും, ദമ്പതികളുടെ അടുത്ത സുഹൃത്തിൽ നിന്നുമാണ് മറ്റ് പേരുകൾ സ്വീകരിച്ചത്.ബ്രിട്ടനിലെ ചാൾസ് മൂന്നാമൻ രാജാവിന്റെ സഹോദരപുത്രിയാണ് യൂജിനി രാജകുമാരി. പോർച്ചുഗലിൽ ജനിച്ച ഈ പെൺകുഞ്ഞ് നിലവിൽ ബ്രിട്ടീഷ് സിംഹാസനത്തിലേക്കുള്ള അവകാശികളിൽ 15-ാം സ്ഥാനത്താണ്. അഗസ്റ്റ്, ഏണസ്റ്റ് എന്നിവരാണ് കുഞ്ഞിн്റെ മൂത്ത സഹോദരങ്ങൾ.
Key Words : Princess Eugenie, Queen Elizabeth

COMMENTS