കൊച്ചി : സുഹൃത്തുക്കളുടെ അശ്ലീലദൃശ്യങ്ങൾ സമൂഹ മാധ്യമത്തിൽ പ്രചരിപ്പിച്ചെന്ന കേസിൽ തൊപ്പി എന്നറിയപ്പെടുന്ന യൂട്യൂബർ നിഹാദിന് വീണ്ടും നോട്ടിസ്...
കൊച്ചി : സുഹൃത്തുക്കളുടെ അശ്ലീലദൃശ്യങ്ങൾ സമൂഹ മാധ്യമത്തിൽ പ്രചരിപ്പിച്ചെന്ന കേസിൽ തൊപ്പി എന്നറിയപ്പെടുന്ന യൂട്യൂബർ നിഹാദിന് വീണ്ടും നോട്ടിസ് അയച്ച് പൊലീസ്. എറണാകുളം റൂറൽ സൈബർ പൊലീസാണ് നോട്ടിസ് അയച്ചത്. അടുത്തയാഴ്‌ച ചോദ്യം ചെയ്യലിനു ഹാജരാകാനാണ് നിർദേശം. നേരത്തെ തൊപ്പി നൽകിയ മുൻകൂർ ജാമ്യാപേക്ഷ കോടതി തീർപ്പാക്കിയിരുന്നു. മുൻപ് ചോദ്യം ചെയ്യലിനു ഹാജരാകാൻ നോട്ടിസ് നൽകിയിരുന്നെങ്കിലും എത്തിയിരുന്നില്ല.
തൊപ്പിയും സുഹൃത്തുക്കളും തമ്മിൽ അഭിപ്രായവ്യത്യാസങ്ങളുണ്ടായതിനു പിന്നാലെയാണ് സുഹൃത്തുക്കളുടെ വിഡിയോ തൊപ്പി ഫെയ്സ്ബുക്കിലും ഇൻസ്റ്റഗ്രാമിലും യൂട്യൂബിലും പോസ്‌റ്റ് ചെയ്‌തത്.
Key Words : Police, YouTuber Thoppi, Pornographic Contents, Social Media

COMMENTS