Police recovered Arjun Ayanki's mobile phone
കണ്ണൂര്‍: സമൂഹ മാധ്യമത്തിലൂടെ ആഭ്യന്തര മന്ത്രിയെ അധിക്ഷേപിച്ച കേസില്‍ അര്‍ജുന്‍ ആയങ്കിയുടെ മൊബൈല്‍ ഫോണ്‍ കണ്ടെത്തി പൊലീസ്. മന്ത്രിക്ക് എതിരെ പോസ്റ്റിടാന്‍ ഉപയോഗിച്ചെന്നു കരുതുന്ന ഫോണാണ് കണ്ടെത്തിയത്. അര്‍ജുന്‍ ആയങ്കിയെ പിടികൂടിയ അഭിഭാഷകയുടെ അപ്പാര്‍ട്ട്‌മെന്റിനു സമീപത്തു നിന്നാണ് കണ്ടെത്തിയത്.
അതേസമയം പൊലീസുദ്യോഗസ്ഥരെയും ആഭ്യന്തരമന്ത്രിയേയും വെല്ലു വിളിച്ച് ഫേസ്ബുക്കില്‍ കുറിപ്പിട്ടത് താന്‍ തന്നെയാണെന്നും ഒളിവില്‍ കഴിഞ്ഞ സ്ഥലങ്ങളിലെയും സുഹൃത്തുക്കളുടെ മൊബൈല്‍ ഫോണിലെയും വൈ ഫൈ സംവിധാനങ്ങളാണ് ഇതിനായി ഉപയോഗിച്ചതെന്നും അര്‍ജുന്‍ ആയങ്കി മൊഴി നല്‍കിയിരുന്നു.
ഇയാള്‍ തന്നെ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ അഭിഭാഷകയുടെ അപ്പാര്‍ട്ട്‌മെന്റിന് സമീപത്തെ ഷൂ റാക്കില്‍ നിന്നുമാണ് ഫോണ്‍ കണ്ടെടുത്തത്. ഇതോടെ ഇയാള്‍ക്കെതിരെ കാപ്പ ചുമത്താനുള്ള നടപടികള്‍ പോലീസ് വേഗത്തിലാക്കി.
Keywords: Police, Mobile phone, Arjun Ayanki, KAAPA case


COMMENTS