ന്യൂഡൽഹി: യെമൻ, സൊമാലിയൻ തീരങ്ങൾക്ക് സമീപം വെവ്വേറെ നടന്ന സംഭവങ്ങളിൽ കടൽക്കൊള്ളക്കാർ രണ്ട് ചരക്കുകപ്പലുകൾ തട്ടിയെടുത്തു. കപ്പലുകളിലുണ്ടായിരു...
ന്യൂഡൽഹി: യെമൻ, സൊമാലിയൻ തീരങ്ങൾക്ക് സമീപം വെവ്വേറെ നടന്ന സംഭവങ്ങളിൽ കടൽക്കൊള്ളക്കാർ രണ്ട് ചരക്കുകപ്പലുകൾ തട്ടിയെടുത്തു. കപ്പലുകളിലുണ്ടായിരുന്ന 22 ഇന്ത്യൻ ജീവനക്കാരും നിലവിൽ സുരക്ഷിതരാണെന്ന് ഇന്ത്യൻ ഷിപ്പിങ് മന്ത്രാലയം സ്ഥിരീകരിച്ചു.കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്കുള്ളിലാണ് ഈ രണ്ട് സംഭവങ്ങളും റിപ്പോർട്ട് ചെയ്തത്. ഓഗസ്റ്റ് 17-ന് കാമറൂൺ പതാകയുള്ള 'എം.വി. ലുതുഫ്' എന്ന ചരക്കുകപ്പൽ സൊമാലിയൻ തീരത്തുനിന്നും, ഓഗസ്റ്റ് 20-ന് ഏരിട്രിയൻ പതാകയുള്ള 'എം.ടി. സിബു 1' എന്ന എണ്ണ ടാങ്കർ യെമൻ തീരത്തുനിന്നുമാണ് സായുധരായ കൊള്ളക്കാർ തട്ടിയെടുത്തത്.
തട്ടിയെടുത്ത കപ്പലുകളിലൊന്നായ എം.ടി. സിബു 1-ൽ 16 ഇന്ത്യക്കാരും, എം.വി. ലുതുഫിൽ 6 ഇന്ത്യക്കാരുമാണ് ഉള്ളത്. തുർക്കിയിൽ നിന്ന് സോമാലിയൻ സൈന്യത്തിനുള്ള ആയുധങ്ങളുമായി പോവുകയായിരുന്ന കപ്പലാണ് എം.വി. ലുതുഫ്.കപ്പലിലെ ജീവനക്കാരെ മോചിപ്പിക്കുന്നതിനും അവരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമായി ഇന്ത്യൻ ഷിപ്പിങ് മന്ത്രാലയവും അന്താരാഷ്ട്ര സുരക്ഷാ ഏജൻസികളും സംയുക്തമായി ശ്രമങ്ങൾ നടത്തിവരികയാണ്. സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് അധികൃതർ അറിയിച്ചു.
Key Words : Pirates, Hijack, Indian Crew

COMMENTS