ന്യൂഡൽഹി: എയർ ഇന്ത്യ പൈലറ്റുമാർക്കായി നടത്തുന്ന ലഹരി പരിശോധനയിൽ രണ്ട് പേരുടെ പ്രാഥമിക ഫലം പോസിറ്റീവായതായി റിപ്പോർട്ട്. മുൻകരുതൽ നടപടിയുടെ ...
ന്യൂഡൽഹി: എയർ ഇന്ത്യ പൈലറ്റുമാർക്കായി നടത്തുന്ന ലഹരി പരിശോധനയിൽ രണ്ട് പേരുടെ പ്രാഥമിക ഫലം പോസിറ്റീവായതായി റിപ്പോർട്ട്. മുൻകരുതൽ നടപടിയുടെ ഭാഗമായി ഇവരെ രണ്ടുപേരെയും വിമാന സർവീസുകളുടെ ഡ്യൂട്ടിയിൽ നിന്ന് ഉടനടി മാറ്റിനിർത്തിയിട്ടുണ്ട്.
പ്രാഥമിക പരിശോധനയിൽ ലഹരിയുടെ സാന്നിധ്യം സംശയിച്ചതിനെ തുടർന്ന്, ഇവരുടെ സാംപിളുകൾ കൂടുതൽ വ്യക്തതയ്ക്കായി അന്തിമ സ്ഥിരീകരണ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ഇതിന്റെ അന്തിമ ഫലം വരാൻ 24 മുതൽ 48 മണിക്കൂർ വരെ സമയമെടുക്കും. ഏതെങ്കിലും മരുന്നുകൾ കഴിച്ചതുകൊണ്ടാണോ ഫലം പോസിറ്റീവായത് എന്ന കാര്യവും ഈ പരിശോധനയിലൂടെ മാത്രമേ വ്യക്തമാകൂ.
കഴിഞ്ഞ ഓഗസ്റ്റ് 4-ന് ഫുക്കറ്റിൽ നിന്ന് ഡൽഹിയിലേക്ക് വന്ന എയർ ഇന്ത്യ വിമാനം ആകാശത്തുവെച്ച് പെട്ടെന്ന് താഴേക്ക് പതിക്കുകയും യാത്രക്കാർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഈ വിമാനത്തിന്റെ പൈലറ്റ് കഞ്ചാവ് ഉപയോഗിച്ചതായി പിന്നീട് കണ്ടെത്തിയിരുന്നു. ഈ ഗുരുതരമായ സാഹചര്യത്തെത്തുടർന്നാണ് ഓഗസ്റ്റ് 13 മുതൽ എയർ ഇന്ത്യയിലെയും എയർ ഇന്ത്യ എക്സ്പ്രസിലെയും മുഴുവൻ പൈലറ്റുമാർക്കും നിർബന്ധിത ലഹരി പരിശോധന കമ്പനി ആരംഭിച്ചത്. ഇതിന്റെ ഭാഗമായി ഇതുവരെ നാനൂറോളം പൈലറ്റുമാരെ പരിശോധിച്ചപ്പോഴാണ് രണ്ട് പേരുടെ ഫലം പോസിറ്റീവായത്.
Key Words : Pilot, Drug Test, Air India pilots

COMMENTS