Palakkad drug bust
പാലക്കാട്: ഒലവക്കോട് ഒരു കോടി രൂപ വിലവരുന്ന ലഹരി വസ്തുക്കളുമായി ദമ്പതികളടക്കം മൂന്നുപേര്‍ പിടിയില്‍. കാഞ്ഞിരപ്പള്ളി സ്വദേശി മുഹമ്മദ് നിസിന്‍, വേങ്ങര സ്വദേശി അസറുദ്ദീന്‍, ഇയാളുടെ ഭാര്യ മംഗലാപുരം സ്വദേശി ബീഫാത്തിമ എന്നിവരാണ് കസ്റ്റഡിയിലായത്.
ഒലവക്കോട് ബസ് സ്റ്റാന്‍ഡിന് പരിസരത്തുനിന്നുമാണ് അന്വേഷണസംഘം ഇന്നു രാവരിലെ ആറു മണിയോടെ ഇവരെ അറസ്റ്റ് ചെയ്തത്. ഓണ വിപണി ലക്ഷ്യമാക്കി ബാംഗ്ലൂരുവില്‍ നിന്നും കൊണ്ടുവന്ന എംഡിഎംഎ, ഹൈബ്രിഡ് കഞ്ചാവ്, കൊക്കെയ്ന്‍ തുടങ്ങിയ മാരക ലഹരി വസ്തുക്കളാണ് അന്വേഷണ സംഘം കണ്ടെത്തിയത്. ഇതിനു പിന്നില്‍ സംസ്ഥാനാന്തര ലഹരി മാഫിയയാണെന്നാണ് വിലയിരുത്തല്‍.
Keywords: Operation toofan, Palakkad, 3 people, Arrest


COMMENTS