ന്യൂഡൽഹി: എൺപതാം സ്വാതന്ത്ര്യദിന നിറവില്‍ രാജ്യം. പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയിൽ പതാക ഉയർത്തിയതോടെ രാജ്യത്തെ സ്വാതന്ത്ര്യദിനാഘോഷങ്ങ...
ന്യൂഡൽഹി: എൺപതാം സ്വാതന്ത്ര്യദിന നിറവില്‍ രാജ്യം. പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയിൽ പതാക ഉയർത്തിയതോടെ രാജ്യത്തെ സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ക്ക് തുടക്കമായി.
രാജ്ഘട്ടിലെത്തി പുഷ്പാപാർച്ചന നടത്തിയ ശേഷമാണ് പ്രധാനമന്ത്രി ചെങ്കോട്ടയിേലക്ക് പുറപ്പെട്ടത്. ചെങ്കോട്ടയിൽ വന്ദേമാതരവും പിന്നാലെ ദേശീയഗാനവും ആലപിച്ചു. തുടർന്ന് പതാക ഉയർത്തിയതോടെ പ്രധാനമന്ത്രിയുടെ സ്വാതന്ത്ര്യദിന സന്ദേശത്തിന് തുടക്കമായി.
സ്വാതന്ത്ര്യദിനത്തിന്റെ നൂറാം വാർഷികം ആഘോഷിക്കുന്ന 2047ൽ വികസിത രാജ്യമാകുക എന്നതാണ് ഇന്ത്യയുടെ ലക്ഷ്യമെന്ന് പ്രധാനമന്ത്രി പറഞ്ഞു. സ്വപ്നങ്ങൾ ഇനി വലുതാകുകയാണ്. സ്വപ്നങ്ങൾ വലുതാകുമ്പോൾ നമ്മുടെ ചിന്തകൾ വിശാലമാക്കും. അതിലൂടെ കഴിവുകൾ വർധിക്കും. സ്വപ്നങ്ങൾ ദൃഢമാകുമ്പോൾ വെല്ലുവിളി അതിജീവിച്ച് മുന്നോട്ടുപോകാനുള്ള ധൈര്യം താനേ വന്നു ചേരുമെന്നും പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യവേ പറഞ്ഞു.
ലോകത്ത് ഇന്ത്യ വലിയ ബഹുമാനം നേടിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യയ്ക്ക് സ്ഥിരതയുള്ള സർക്കാരുണ്ട്. അതുകൊണ്ടാണ് 2014 മുതൽ ഒട്ടേറെ രാജ്യങ്ങളുമായി സ്വതന്ത്ര വ്യാപാര കരാർ ഒപ്പിടാൻ ഇന്ത്യയ്ക്ക് കഴിഞ്ഞത്. ഇന്ത്യയിൽ ആദ്യമായി ഹൈഡ്രജൻ ട്രെയിൻ വന്നു. ഏറ്റവും മികച്ച ട്രെയിനാണ് അതെന്നു പറയുന്നതിലും ഈ രംഗത്ത് ഇന്ത്യ കഴിവു തെളിച്ചതിലും എനിക്ക് സന്തോഷമുണ്ട്. കോവിഡ് മഹാമാരിയുടെ സമയത്ത് നുണകൾ പ്രചരിപ്പിച്ച് ഇന്ത്യക്കാരെ ഭയപ്പെടുത്തി സന്തോഷം കണ്ടെത്താൻ ചിലർ ശ്രമിച്ചിരുന്നു. എന്നാൽ കഴിഞ്ഞ 10–12 വർഷത്തിനിടെ നടപ്പാക്കിയ മികച്ച പദ്ധതികൾ ഫലപ്രദമായി എന്ന് ഇന്ത്യ തെളിയിച്ചു.–മോദി പറഞ്ഞു.
Key Words : Narendra Modi, Independenceday

COMMENTS