മൂന്നാർ : ഇടുക്കി മൂന്നാർ ഇക്കാനഗറിലെ മലഞ്ചെരിവുകളിൽ നീലക്കുറിഞ്ഞി വ്യാപകമായി പൂത്തുതുടങ്ങി. മൂന്നാറിന്റെ പ്രകൃതിഭംഗിക്ക് കൂടുതൽ നിറം പകരുന്...
മൂന്നാർ : ഇടുക്കി മൂന്നാർ ഇക്കാനഗറിലെ മലഞ്ചെരിവുകളിൽ നീലക്കുറിഞ്ഞി വ്യാപകമായി പൂത്തുതുടങ്ങി. മൂന്നാറിന്റെ പ്രകൃതിഭംഗിക്ക് കൂടുതൽ നിറം പകരുന്ന അപൂർവ കാഴ്ചയാണിത്.
മൂന്നാർ നല്ലതണ്ണി റോഡ്, ഇക്കാനഗർ, ചൊക്കരമുടി തുടങ്ങി വിവിധ മേഖലകളിലെ മലനിരകളിലാണ് നീലക്കുറിഞ്ഞിയുടെ പൂക്കാലം ആരംഭിച്ചത്. എന്നാൽ ഇക്കാനഗറിലെ മലനിരകളിലാണ് ഇപ്പോൾ നീലക്കുറിഞ്ഞി ഏറ്റവും വ്യാപകമായി പൂത്തുതുടങ്ങിയിരിക്കുന്നത്.
ദൂരക്കാഴ്ചയിൽ പച്ചപ്പിന് മുകളിൽ നീലനിറം വിതറിയതുപോലെ തോന്നിക്കുന്ന മലഞ്ചെരിവുകൾ… അടുത്തെത്തുമ്പോൾ ചെറു പൂക്കൾ ചേർന്ന് ഒരുക്കുന്ന അതിമനോഹരമായ കാഴ്ച.
മൂന്നാറിന്റെ പ്രകൃതിഭംഗിക്ക് പുതിയൊരു നിറം നൽകുകയാണ് ഈ നീലവസന്തം.സാധാരണയായി മഞ്ഞും മലയും തേയിലത്തോട്ടങ്ങളുമാണ് മൂന്നാറിലെത്തുന്ന സഞ്ചാരികളെ ആകർഷിക്കുന്നത്. എന്നാൽ ഇത്തവണ നീലക്കുറിഞ്ഞിയുടെ പൂക്കാലവും സഞ്ചാരികൾക്ക് ഒരു അധിക കൗതുകമായി മാറുകയാണ്.
Key Words : Neelakurinji, Munnar

COMMENTS